പത്തുവര്‍ഷത്തേക്കുള്ള പ്രതിരോധ കരാറില്‍ ഒപ്പിടാന്‍ ഇന്ത്യയും യുഎസും

പത്തുവര്‍ഷം നീളുന്ന തന്ത്രപ്രധാന പ്രതിരോധ സഹകരണത്തിനുള്ള കരാറില്‍ ഇന്ത്യയും അമേരിക്കയും ഉടന്‍ ഒപ്പിടും. ഇന്ത്യയ്ക്കുമേല്‍ യുഎസ് ചുമത്തിയ തീരുവ മരവിപ്പിച്ചതിന്റെ അവസാനദിനമായ ജൂലൈ 9നു മുന്‍പ് കരാറില്‍ തീരുമാനത്തിലെത്താനാണ് ഇന്ത്യയുടെ ശ്രമം.

ALSO READ: ‘ശാസ്ത്രാവബോധമുള്ള തലമുറയെ വളര്‍ത്തി എടുക്കുന്നതിനുള്ള നിര്‍ണായക ചുവട് വയ്പാണ് സയന്‍സ് സിറ്റി’: മുഖ്യമന്ത്രി

പ്രതിരോധമന്ത്രി രാജ്നാഥ് സിങും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ്  ഹെഗ്സെത്തും തമ്മിലുളള ഫോണ്‍ സംസാരത്തിന് ശേഷമാണ് പെന്റഗണ്‍ ഒപ്പുവെയ്ക്കുമെന്ന് അറിയിച്ചത്. ഇരുവരും പരസ്പരം നടത്തുന്ന അടുത്ത കൂടിക്കാഴ്ചയില്‍ തന്നെ കരാര്‍ യഥാര്‍ഥ്യമാകും. ഫെബ്രുവരിയില്‍ അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡൊണാള്‍ഡ് ട്രംപും നടത്തിയ ചര്‍ച്ചയുടെ ബാക്കിപത്രമായാണ് പത്തുവര്‍ഷത്തേയ്ക്കുള്ള കരാര്‍.

ALSO READ: ‘ജമാഅത്ത് ചാനല്‍ വര്‍ഗീയ ചാപ്പയടിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രമോദ് രാമന് എന്നോട് തോന്നേണ്ടത് സ്നേഹമല്ല, വെറുപ്പാണല്ലൊ’; സംഘപരിവാരവും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെ എതിര്‍ക്കുന്നതില്‍ അഭിമാനമെന്നും സ്വരാജ്

അതിനിടെ പത്തുപദ്ധതികളിലായി ഒരു ലക്ഷം കോടി രൂപയുടെ യുദ്ധോപകരണങ്ങള്‍ സംഭരിക്കാന്‍ പ്രതിരോധ ഏറ്റെടുക്കല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. പ്രതിരോധമന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.  തദ്ദേശീയ രൂപകല്‍പ്പനയ്ക്കും വികസനത്തിനും കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനായി തദ്ദേശീയമായി വികസിപ്പിച്ച യുദ്ധോപകരണങ്ങളാണ് സംഭരിക്കുകയെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News