
കഴിഞ്ഞ പത്തു വർഷങ്ങൾക്കിടയിൽ രാജ്യത്ത് ചോദ്യപേപ്പർ ചോർച്ച സംഭവിച്ചത് 152 തവണയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം തകർന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും വിദ്യാർത്ഥികളെ അക്രമിച്ചവർക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ പൊലീസ് അതിക്രമത്തിൻ്റെ ദൃശ്യങ്ങൾ രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചു.
ന്യായമായ ആവശ്യങ്ങളുന്നയിച്ച് സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു വിദ്യാർഥികൾ എന്ന് പറഞ്ഞ അദ്ദേഹം സമരം അടിച്ചമർത്താൻ വിദ്യാർഥികൾ എന്ത് തെറ്റാണു ചെയ്തതെന്നും ചോദിച്ചു. അതേസമയം രാഹുൽ ഗാന്ധി സി ജെ പി പ്രതിഷേധത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന ആം ആദ്മി പാർട്ടിയുടെ ആരോപണത്തിന് മറുപടി പറഞ്ഞില്ല. വിദ്യാർഥി പ്രതിഷേധത്തിന് പൂർണ പിന്തുണ എന്ന് പറഞ്ഞ ഗാന്ധി, ബലം പ്രയോഗിച്ച് തന്നെ കൊണ്ടുപോകുമ്പോഴും പൊലീസുകാർ തൻറെ ചെവിയിൽ പറയുന്നത് ഈ സർക്കാരിനെ താഴെ ഇറക്കണം എന്നാണ് എന്നും കൂട്ടിച്ചേർത്തു.
The country's education system has collapsed Prime Minister must apologize to students, says Rahul Gandhi
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

