യു.ഡി.എഫ് സർക്കാർ വന്ന് രണ്ടാഴ്ച പിന്നിടുന്നു; ഇതുവരെയുള്ള പ്രധാന വിവാദങ്ങൾ

V D SATHEESAN

പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞതിന് നേർവിപരീതമായി പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന യു.ഡി.എഫിനെയും കോൺഗ്രസിനെയും വി ഡി സതീശനെയുമാണ് അധികാരത്തിലെത്തിയപ്പോൾ ഓരോ ദിവസവും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. വാക്കാണ് പ്രധാനമെന്ന് പറഞ്ഞിരുന്ന പഴയ പ്രതിപക്ഷനേതാവിനെ മുഖ്യമന്ത്രിയുടെ കുപ്പായത്തിൽ കാണാനാകുന്നില്ല. സത്യപ്രതിജ്ഞ മുതൽ തുടങ്ങി വിവാദങ്ങളും നിലപാടുകളിലെ മലക്കംമറിച്ചിലുകളും. യു.ഡി.എഫ് അധികാരത്തിലെത്തി രണ്ടാഴ്ച പിന്നിടുമ്പോൾ ഇതുവരെ സംഭവിച്ച വിവാദങ്ങൾ എന്തൊക്കെയെന്ന് നോക്കാം…

1. സത്യപ്രതിജ്ഞയിലെ വന്ദേമാതരം വിവാദം. ദേശീയഗീതമായ വന്ദേമാതരത്തിലെ വർഗീയ പരാമർശങ്ങൾ ഉൾപ്പെടെ പൂർണമായും ആലപിച്ചതാണ് ആദ്യ വിവാദം. എന്നാൽ ഇത് മുഴുവനായി ആലിക്കുന്നത് താൻ അറിഞ്ഞില്ലെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ പിന്നീട് പറഞ്ഞത്.

2. ഒരു സമുദായ നേതാവിന്‍റെയും തിണ്ണനിരങ്ങാൻ പോകില്ലെന്നാണ് തെരഞ്ഞെടുപ്പിന് വി ഡി സതീശൻ വീരവാദം മുഴക്കിയത്. എന്നാൽ മന്ത്രിസ്ഥാനത്തിലും ആഗ്രഹിച്ച വകുപ്പ് കിട്ടാത്തതിലും പ്രതിഷേധം ഉയർത്തിയ ലത്തീൻ സഭയുടെ ആസ്ഥാനത്തെത്തി, തിണ്ണനിരങ്ങൽ മുഖ്യമന്ത്രി തന്നെ ഉദ്ഘാടനം ചെയ്തു.

3. സംഘപരിവാറിന്‍റെ അപ്പോസ്തലനായി സംസ്ഥാനത്തെ സർവകലാശാലകളെ കാവിവത്കരിക്കാനുള്ള ക്വട്ടേഷൻ എടുത്ത മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നിയമോപദേഷ്ടാവായി പ്രവർത്തിച്ച അഡ്വ ജാജു ബാബുവിനെ അഡ്വക്കേറ്റ് ജനറലായി നിയമിച്ചത് വിവാദമായിരുന്നു.

Also Read- ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിലും പൂർണ വന്ദേ മാതരം; കോൺഗ്രസ് സംഘപരിവാർ പാതയിലോ ?

4. അധികാരത്തിലെത്തിയാൽ പത്ത് മിനിട്ട് കൊണ്ട് മുനമ്പം വിഷയം പരിഹരിക്കുമെന്നായിരുന്നു വി ഡി സതീശൻ മുമ്പ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഈ വിഷയം വീണ്ടും വഷളാക്കുന്ന സമീപനമാണ് യു.ഡി.എഫ് സർക്കാരിൽനിന്നും ഉണ്ടാകുന്നത്.

5. സോഷ്യൽ മീഡിയയിൽ മുഖ്യമന്ത്രിക്കെതിരായ ചെറു വിമർശനങ്ങളോട് പോലും സതീശൻ സഹിഷ്ണുത കാണിക്കുന്നില്ല. വിമർശിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുന്നു, മറ്റുള്ളവർക്കെതിരെ കൂട്ടമായി കേസെടുക്കുന്നു. വിമർശനശബ്ദങ്ങളെ അടിച്ചമർത്തുന്ന ഫാസിസ്റ്റ് സമീപനമാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി സ്വീകരിക്കുന്നത്.

6. എല്ലാ നിങ്ങളോടായിരിക്കും ആദ്യം പറയുകയെന്ന് മാധ്യമങ്ങളെ സുഖിപ്പിച്ച വി ഡി സതീശൻ ദിവസങ്ങൾ കഴിഞ്ഞതോടെ മൗനി ബാബ ആകുന്നു, മാധ്യമങ്ങൾക്ക് മുന്നിൽ ഗേറ്റ് കൊട്ടിയടയ്ക്കുന്നു. പ്രതിപക്ഷനേതാവിന്‍റെ വീട്ടിലെ ഇ.ഡി റെയ്ഡിൽ പ്രതികരണം തേടിയ മാധ്യമപ്രവർത്തകർക്ക് മുന്നിൽ പതിന്നാല് തവണയാണ് ഒരു വാക്ക് പോലും ഉരിയാടാതെ വി ഡി സതീശൻ നിന്നത്.

7. പത്ത് വർഷത്തിന് ശേഷം ബക്രീദിന് ക്ഷേമപെൻഷൻ മുഴുവനായി വിതരണം ചെയ്യാൻ പുതിയതായി എത്തിയ യു.ഡി.എഫ് സർക്കാരിന് സാധിക്കുന്നില്ല. രണ്ട് മാസത്തേക്ക് ക്ഷേമപെൻഷൻ വിതരണം ചെയ്യാനുള്ള പണം നീക്കിവെച്ചിട്ടാണ് എൽഡിഎഫ് സർക്കാർ പടിയിറങ്ങിയത്. എന്നിട്ടും യു.ഡി.എഫ് സർക്കാരിന്‍റെ അനാസ്ഥ കാരണം പെൻഷൻ മുടങ്ങുകയായിരുന്നു.

8. എറണാകുളം കിഴക്കമ്പലം മലയിടംതുരുത്ത് ഉന്നതിയിലെ കുടിയൊഴിപ്പിക്കലിനെതിരായ പ്രതിഷേധത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നു. ഈ വിഷയം കഴിഞ്ഞ ദിവസം നിയമസഭയിൽ ഉന്നയിച്ചപ്പോൾ സമരക്കാരുമായി ചർച്ച നടത്തിയെന്നും പുനരധിവാസം ഉറപ്പാക്കുമെന്നും വി ഡി സതീശൻ മറുപടി നൽകി. എന്നാൽ മുഖ്യമന്ത്രി ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നായിരുന്നു സമരക്കാരുടെ പ്രതികരണം.

9. ജെൻസി കുട്ടികൾക്ക് അവർക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെയെന്നും വാഹനങ്ങളുടെ മോഡിഫിക്കേഷൻ അനുവദിക്കുമെന്നും പറഞ്ഞ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സതീശൻ കൈയ്യടി വാങ്ങി. എന്നാൽ ഭരണത്തിലെത്തിയപ്പോൾ നമ്പർ പ്ലേറ്റ്‌ ശരിയല്ലാ എന്ന് പറഞ്ഞ്‌ 10,000 രൂപ ഫൈൻ അടിക്കുന്നതാണ് കണ്ടത്. വാഹനങ്ങളുടെ മോഡിഫിക്കേഷൻ കേന്ദ്രനിയമപ്രവകാരം അനുവദനീയമല്ലെന്ന കാര്യം മറച്ചുവെച്ചാണ് വി ഡി സതീശൻ ഇപ്പോഴും പൂക്കി മുഖ്യമന്ത്രിയായി നടക്കുന്നത്.

Also Read- ‘അയൽക്കാരനെ മാത്രമേ കടിക്കുവെന്ന് കരുതി അടുക്കള മുറ്റത്ത് അണലിയെ വളർത്തരുത്, അത് കിടപ്പുമുറിയിൽ കയറി നിങ്ങളെയും കടിക്കുന്ന കാലം വിദൂരമല്ല’; കേരളത്തിൽ നടന്നത് ബിജെപി – യുഡിഎഫ് ഡീലെന്ന് കെ.യു. ജനീഷ് കുമാർ

10. പി.എം. ശ്രീയെ ചൊല്ലി വലിയ കോലാഹലമാണ് യു.ഡി.എഫ് പ്രതിപക്ഷത്തായിരുന്നപ്പോൾ നടത്തിയത്. എന്നാൽ അവർ അധികാരത്തിലെത്തിയപ്പോൾ പി എം ശ്രീ നടപ്പാക്കാൻ ഒരുങ്ങുകയാണ്. അതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുന്നു.

11. ബന്ധുനിയമന വിവാദത്തിൽപ്പെട്ടിരിക്കുകയാണ് വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. പേഴ്സണൽ സ്റ്റാഫിൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സ്വന്തം അളിയനെ ഒന്നര ലക്ഷം രൂപ ശമ്പളത്തിലാണ് നിയമിച്ചത്. ഇതേക്കുറിച്ച് ഇതുവരെ പ്രതികരിക്കാൻ മുഖ്യമന്ത്രിയോ സണ്ണി ജോസഫോ തയ്യാറായിട്ടില്ല. കെഎസ്ആർടിസിയിലും പിൻവാതിൽ നിയമനം സംബന്ധിച്ച സൂചനകൾ വ്യക്തമാക്കുന്ന ശബ്ദസന്ദേശം കഴിഞ്ഞ ദിവസം കൈരളി ന്യൂസ് പുറത്തുവിട്ടിരുന്നു.

12. എല്ലാ ചട്ടങ്ങളും ലംഘിച്ച് മന്ത്രി അനിൽകുമാർ തന്‍റെ ഔദ്യോഗിക വാഹനം മകന്റെ വിവാഹ വണ്ടിയാക്കി. ഇത് സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വലിയ വിമർശനങ്ങൾക്ക് ഇടയാക്കി.

13. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ വെള്ളാപ്പള്ളിയെ കാറിൽ കയറ്റി എന്നതായിരുന്നു യു.ഡി.എഫും അവർക്കുവേണ്ടി പ്രചാരണം നയിച്ച ജമാഅത്തെഇസ്ലാമി മാധ്യമങ്ങളും പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ അധികാരത്തിലെത്തിയതിന് പിന്നാലെ യു.ഡി.എഫിലെ മന്ത്രിമാരും എംഎൽഎമാരും വരിവരിയായി വെള്ളാപ്പള്ളിയുടെ തിണ്ണനിരങ്ങുന്ന കാഴ്ചയാണ് കാണുന്നത്. വെള്ളാപ്പള്ളിയുടെ മകനും എൻഡിഎ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി മുഖ്യമന്ത്രി സതീശനെ സന്ദർശിച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

14. പ്രതിപക്ഷത്തായിരുന്നപ്പോൾ ഇന്ധനവില വർദ്ധനവ് മൂലം അധികമായി ലഭിക്കുന്ന നികുതി ഉപേക്ഷിച്ച് ജനങ്ങൾക്ക് ആശ്വാസം നൽണമെന്ന് ആവശ്യപ്പെട്ടിരുന്ന സതീശൻ, ഇപ്പോൾ മുഖ്യമന്ത്രിയാപ്പോൾ അത് സൌകര്യപൂർവം മറന്നിരിക്കുന്നു. അതുമാത്രമല്ല രൂക്ഷമായ വിലക്കയറ്റം നിരീക്ഷിക്കുകയാണെന്നും, ആഘാതശേഷം പഠനം നടത്തി നടപടി എടുക്കാമെന്നുമുള്ള വിചിത്രവാദവും മുഖ്യമന്ത്രി നിയമസഭയിൽ നടത്തി.

ALSO READ: ‘പൊലീസുകാരൻ നിരപരാധി, സംഘർഷത്തിൽ നിന്നും രക്ഷപ്പെടുത്തി’; തട്ടുകട ഉടമയെ ആക്രമിച്ചെന്ന കേസിൽ പൊലീസ്‌ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത് പ്രതികാര നടപടി ?

15. ഇതിനോടകം ബി.ജെ.പിക്ക് വലിയ പരിഗണനയാണ് യുഡിഎഫ് സർക്കാർ നൽകുന്നത്. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ലോക്ഭവനിൽ എത്തിയപ്പോൾ സംഘപരിവാർ മാധ്യമപ്രവർത്തകനെ വാരിപ്പുണർന്ന മുഖ്യമന്ത്രിയെയും പിന്നീട് വന്ദേമാതരം മുഴുവനായി ആലപിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തതും നമ്മൾ കണ്ടു. നരേന്ദ്ര മോഡിയെയും അമിത് ഷായെയും മുഖ്യമന്ത്രി സന്ദർശിച്ചശേഷം, നിയമസഭയിൽ ബിജെപി അംഗങ്ങൾക്ക് ചട്ടവിരുദ്ധമായി പ്രത്യേക പരിഗണന നൽകുന്നതും നമ്മൾ കണ്ടു. ചരിത്രത്തിൽ ആദ്യമായാണ് കേരള നിയമസഭയിൽ വന്ദേമാതരം ആലപിക്കപ്പെട്ടതും, ബി.ജെ.പിക്ക് പ്രത്യേക ഓഫീസ് അനുവദിച്ചതും. അതിനിടെ എംജി സർവകലാശാല വി.സിയായി സർക്കാർ പാനൽ നൽകാത്തതിനാൽ താൽക്കാലിക വിസിയായി സംഘപരിവാർ നിലപാടുള്ളയാളെ നിയമിക്കാൻ ഗവണർക്ക് അവസരമൊരുക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News