
ദക്ഷിണാർദ്ധ ഗോളത്തിലെ ആദ്യ മലയാള സാഹിത്യോത്സവത്തിന് മെൽബൺ വേദിയായി. സമത ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമത സാഹിത്യോത്സവം – മെൽബൺ 2025 മെൽബണിൽ കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സാഹിത്യോത്സവത്തിന്റെ ഭാഗമായി നടന്ന വിവിധ പരിപാടികളിൽ സജിത മഠത്തിൽ, ദീപ നിശാന്ത് ഫൗസിയ കളപ്പാട്ട് എന്നിവരും ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാഹിത്യ-സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.
സാഹിത്യോത്സവത്തിനോടനുബന്ധിച്ചു വിവിധ കലാപരിപാടികളും ഡോ. അനൂപ് ശിവശങ്കരൻ നേതൃത്വം കൊടുത്ത പാട്ടും പറച്ചിലും എന്ന സംഗീതസന്ധ്യയും അരങ്ങേറി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

