പാർലമെന്റോ അതോ യുദ്ധക്കളമോ? സത്യപ്രതിജ്ഞയ്ക്കിടെ ചവിട്ടും തൊഴിയും കൂട്ടത്തല്ലും; വൈറലായി വീഡിയോ

turkey-parliament-brawl-over-akin-gurlek-justice-minister-appointment-video

ലോകത്തെ ഞെട്ടിച്ചുകൊണ്ട് തുർക്കി പാർലമെന്റിനുള്ളിൽ ഭരണ-പ്രതിപക്ഷ എംപിമാർ തമ്മിൽ തെരുവ് യുദ്ധം. ബുധനാഴ്ച നടന്ന പുതിയ നീതിന്യായ മന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കിടെയാണ് പാർലമെന്റ് അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായത്. പ്രസിഡന്റ് റജബ് തയ്യിബ് എർദോഗാൻ തന്റെ വിശ്വസ്തനായ അക്കിൻ ഗുർലെക്കിനെ പുതിയ മന്ത്രിയായി നിയമിച്ചതാണ് സംഘർഷങ്ങൾക്ക് തുടക്കം കുറിച്ചത്.

ഗുർലെക്ക് സത്യപ്രതിജ്ഞയ്ക്കായി പോഡിയത്തിലേക്ക് നീങ്ങിയതോടെ പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി അംഗങ്ങൾ തടയാൻ ശ്രമിക്കുകയും, പിന്നാലെ ഭരണകക്ഷിയായ എകെ പാർട്ടി അംഗങ്ങൾ തിരിച്ചടിക്കുകയും ചെയ്തതോടെ സഭയ്ക്കുള്ളിൽ കൂട്ടത്തല്ല് ആരംഭിച്ചത്. എംപിമാർ പരസ്പരം കൈയേറ്റം ചെയ്യുകയും ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങൾ ഇതിനോടകം ആഗോളതലത്തിൽ തരംഗമായിക്കഴിഞ്ഞു. അടിപിടി രൂക്ഷമായതോടെ സഭാ നടപടികൾ 15 മിനിറ്റോളം നിർത്തിവെക്കേണ്ടി വന്നു.

ALSO READ : ബംഗ്ലാദേശ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്; ഷെയ്ഖ് ഹസീനയുടെ പതനത്തിന് ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പ്

പ്രതിപക്ഷ നേതാക്കളെയും സർക്കാർ വിമർശകരെയും ക്രൂരമായി വേട്ടയാടുന്ന വ്യക്തിയാണ് ഗുർലെക്ക് എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. നേരത്തെ ഇസ്താംബൂൾ ചീഫ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഇദ്ദേഹം, എർദോഗാന്റെ പ്രധാന രാഷ്ട്രീയ ശത്രുവായ ഇസ്താംബൂൾ മേയർ എക്രം ഇമാമോഗ്ലുവിനെതിരെ 142 കുറ്റങ്ങൾ ചുമത്തി 2,000 വർഷത്തെ ജയിൽശിക്ഷ ആവശ്യപ്പെട്ട് കുറ്റപത്രം സമർപ്പിച്ചിരുന്നു.

രാഷ്ട്രീയമായി തങ്ങളെ തകർക്കാൻ ശ്രമിക്കുന്ന ഒരാളെ നീതിന്യായ മന്ത്രിയാക്കുന്നത് രാജ്യത്തെ നിയമവാഴ്ചയ്ക്കും ജനാധിപത്യത്തിനും ഭീഷണിയാണെന്ന് പ്രതിപക്ഷ വാദം. പ്രതിപക്ഷ നഗരസഭകളെ ലക്ഷ്യമിട്ട് നടക്കുന്ന അഴിമതി വിരുദ്ധ അന്വേഷണങ്ങൾക്കും അറസ്റ്റുകൾക്കും ഇടയിലാണ് ഈ വിവാദ നിയമനവും തുടർന്നുണ്ടായ സംഘർഷവും നടന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News