
ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ പെട്രോള്‍ പമ്പുകളിലെത്തി വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാറുള്ളവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും.സാധാരണയായി നഗരങ്ങളിലെ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കാന്‍ 8 മുതല്‍ 10 വരെ പമ്പുകള്‍ മാത്രമേ നമ്മള്‍ കാണാറുളൂ.ഇത് പലപ്പോഴും വാഹനങ്ങളുടെ നീണ്ട നിര പമ്പുകളില്‍ ഉണ്ടാകാന്‍ ഇട വരുത്താറുണ്ട്.എവിടെയെങ്കിലും തിരക്കിട്ട് പോകുമ്പോള്‍ പെട്രോള്‍ പമ്പുകളിലുണ്ടാകുന്ന ഈ നീണ്ട ക്യൂ നമ്മെ അലോസരപ്പെടുത്താറുമുണ്ട്.
എന്നാല്‍ ടെക്സാസിലുള്ള ഈ പെട്രോള്‍ പമ്പില്‍ ഇങ്ങനെ ഉണ്ടാകാന്‍ വഴിയില്ല .ഒരേ സമയം 120 വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ പറ്റുന്ന സൗകര്യങ്ങളാണ് ഇവിടെയുള്ളത്.ഷോപ്പിംഗ് മാളിന് സമാനമായ പ്രതീതി നല്‍കുന്ന ഈ പെട്രോള്‍ പമ്പാണ് ലോകത്തിലെ ഏറ്റവും വലിയ പെട്രോള്‍ പമ്പായി കരുതുന്നത്.
ALSO READ:കേന്ദ്രത്തെ നിയന്ത്രിക്കുന്നത് ആർഎസ്എസ്: എം എ ബേബി
ഓസ്റ്റിനില്‍ നിന്ന് ഏകദേശം 47 മൈല്‍ അകലെ ടെക്‌സസിലെ ലുലിംഗിലാണ് ഈ പെട്രോള്‍ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. ബുക്-ഈസിന്റെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്പിന് 75,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമാണുള്ളത് .120 പമ്പുകള്‍ ആണ് ഈ പെട്രോള്‍ പമ്പില്‍ സജ്ജീകരിച്ചിരിക്കുന്നത് .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here