യുഎഇ യില്‍ കനത്ത മഴ; യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി കാലാവസ്ഥാ കേന്ദ്രം

യു എ ഇ യുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ലഭിച്ച മഴ കൃത്രിമമായി ഉണ്ടാക്കിയത്.
കനത്ത മഴ ലഭിക്കാന്‍ കാരണമായത് സര്‍ക്കാര്‍ നടത്തിയ ക്ലൗഡ് സീഡിംഗ് വഴിയാണെന്ന് ദേശീയ കാലാവസ്ഥാന കേന്ദ്രം അറിയിച്ചു.

കൃത്രിമമായി പഴപെയ്യിക്കുന്നതിനായി ഡിസംബര്‍ 15 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ 16 തവണയാണ് വിമാനങ്ങള്‍ ക്ലൗഡ് സീഡിംഗ് ദൗത്യങ്ങള്‍ നടത്തിയത്.

യുഎഇയുടെ മേഘാവൃതമായ പര്‍വത പ്രദേശങ്ങള്‍ക്കു മുകളില്‍ മേഘങ്ങളുടെ സാന്നിധ്യം റഡാറിന്റെ സഹായത്തോടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ കൗഡ് സീഡിംഗ് ദൗത്യത്തിനായി അവിടേക്ക് യാത്രകള്‍ നടത്തിയതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മേഘങ്ങള്‍ക്കകത്തേക്ക് പറന്ന് അവയെ മഴത്തുള്ളികളാക്കി മാറ്റുന്നതിനാവശ്യമായ രാസപദാര്‍ഥങ്ങള്‍ കടത്തിവിട്ടുകൊണ്ടാണ് ഇത് സാധിച്ചത്.യുഎഇയിലാകമാനം മഴയുടെ ലഭ്യതയില്‍ 20 ശതമാനം വര്‍ധനവാണ് ക്ലൗഡ് സീഡിംഗിലൂടെ രേഖപ്പെടുത്തപ്പെട്ടത്.

അന്തരീക്ഷത്തില്‍ മേഘങ്ങളുടെ ഘടനയില്‍ വ്യത്യാസം വരുത്തി കൃത്രിമമഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിംഗ്. മേഘങ്ങളില്‍, മഴപെയ്യുവാന്‍ വേണ്ടി നടക്കുന്ന സൂക്ഷ്മ ഭൗതികപ്രവര്‍ത്തനങ്ങള്‍ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിച്ചാണ് ഇത് ചെയ്യുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here