തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് വിവിധ പദ്ധതികള്‍ക്കായി ബജറ്റില്‍ 1000 കോടി വകയിരുത്തി.

പ്രളയത്തില്‍ നിന്ന് കരകയറാന്‍ എല്ലാം മറന്നിറങ്ങിയ കേരളത്തിന്റെ സൈന്യത്തെക്കുറിച്ച് പരാമര്‍ശിച്ച ശേഷമാണ് ധനമന്ത്രി പദ്ധതികള്‍ പ്രഖ്യാപിച്ചത്.

കൊല്ലത്ത് ബോട്ട് ബില്‍ഡിങ് യാര്‍ഡ് സ്ഥാപിക്കും. പൊഴിയൂരില്‍ മത്സ്യബന്ധന തുറമുഖം നിര്‍മിക്കും. കൂടുതല്‍ പുതിയ ഹാര്‍ബറുകള്‍ വരും.

കടലാക്രമണമുള്ള തീരത്തുനിന്ന് മാറിത്താമസിക്കുന്നവര്‍ക്ക് വീടിന് 10 ലക്ഷം വീതം ലഭ്യമാക്കും. ഇവരുടെ പുനരധിവാസത്തിന് 100 കോടി രൂപ നീക്കിവയ്ക്കും. തീരദേശത്തെ താലൂക്ക് ആശുപത്രികള്‍ നവീകരിക്കാന്‍ 90 കോടി രൂപ വിനിയോഗിക്കും.