എതിരാളിയെങ്കിലും മനുഷ്യനാണ്; ബെന്നിബെഹനാനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ഇന്നസെന്‍റ്

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ക‍ഴിയുന്ന ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാനെ, ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഇന്നസെന്‍റ് സന്ദര്‍ശിച്ചു.

താനും ഇത്തരം അവസ്ഥയിലൂടെ കടന്നുപോയതുകൊണ്ടാണ് ഉടന്‍ തന്നെ ഓടിയെത്തിയതെന്ന് ഇന്നസെന്‍റ് പറഞ്ഞു.

അതേസമയം ബെന്നി ബെഹനാന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ഒരാ‍ഴ്ച വിശ്രമം വേണ്ടിവരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

പുലര്‍ച്ചെ മൂന്നരയോടെയാണ് ബെന്നി ബഹനാനെ ഹൃദയാഘാതം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, തന്‍റെ എതിര്‍സ്ഥാനാര്‍ത്ഥി ആന്‍ജിയോ പ്ലാസ്റ്റി സര്‍ജറിക്ക് വിധേയമായെന്ന് അറിഞ്ഞതോടെ എതിര്‍സ്ഥാനാര്‍ത്ഥിയായ ഇന്നസെന്‍റും ആശുപത്രിയിലെത്തുകയായിരുന്നു.

മെഡിക്കല്‍ ഐസിയുവില്‍ ബെന്നി ബഹനാനെ കണ്ട ഇന്നസെന്‍റ് അദ്ദേഹത്തിന്‍റെ കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു.

താനും ഇത്തരം അവസ്ഥകളിലൂടെ കടന്നുവന്നയാളായതുകൊണ്ടാണ് അറിഞ്ഞപ്പോള്‍ തന്നെ ഓടിയെത്തിയതെന്ന് ഇന്നസെന്‍റ്.

ബെന്നി ബഹനാന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ച ആശുപത്രി അധികൃതര്‍ അദ്ദേഹത്തിന് ഒരാ‍ഴ്ച പൂര്‍ണ വിശ്രമം വേണ്ടിവരുമെന്നും അറിയിച്ചു.

സ്ഥാനാര്‍ത്ഥിയുടെ അഭാവത്തില്‍ വരുംദിവസങ്ങളില്‍ മണ്ഡലത്തില്‍ സംസ്ഥാന നേതാക്കളെ രംഗത്തിറക്കാനാണ് യുഡിഎഫിന്‍റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here