പ്രതിപക്ഷ പ്രതിഷേധത്തിനിടെ യുഎപിഎ ബില്‍ ലോക്‌സഭ പാസാക്കി

പ്രതിപക്ഷ പ്രതിഷേധത്തിനിടെ യുഎപിഎ ബില്‍ ലോക്‌സഭ പാസാക്കി. സംഘടനകള്‍ക്ക് പുറമെ സംശയം തോന്നുന്ന ഏത് വ്യക്തിയേയും ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് എന്‍ഐഎയെ അനുവദിക്കുന്നതാണ് നിയമഭേദഗതി ബില്‍.

ബില്‍ പാസാക്കുന്നതിനെതിരെ കോണ്‍ഗ്രസും സിപിഐഎം ലോക്‌സഭയില്‍ നിന്നും ഇറങ്ങിപ്പോയി. അതേ സമയം അമേരിക്കന്‍ പ്രസിഡന്റിന്റെ വിവാദ കാശ്മീര്‍ മധ്യസ്ഥത പ്രസ്ഥാവനക്കെതിരെ ഇന്നും പാര്‍ലമെന്റിന്റെ ഇരുസഭകളിലും വന്‍ പ്രതിഷേധം.

ഭരണ-പ്രതിപക്ഷ വാകവാദങ്ങള്‍ക്കൊടുവിലാണ് ലോക്‌സഭ യുഎപിഎ നിയമഭേദഗതി വോട്ടിനിട്ട് പാസാക്കിയത്.സംശയം തോന്നുന്ന വ്യക്തികളേ പോലും ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ എന്‍.ഐ.എ അനുവദിക്കുന്ന ബില്‍, അനാവശ്യ സ്വാതന്ത്രം തീവ്രവാദ വിരുദ്ധ സേനയ്ക്ക് നല്‍കുന്നതാണന്ന് പ്രതിപക്ഷം ആരോപിച്ചു.

ബിജെപി എന്‍ഐഎ നിയമം കടത്തത് ആക്കിയെങ്കിലും കോണ്‍ഗ്രസാണ് നിയമം കൊണ്ട് വന്നതെന്ന് ഹൈദരാബാദില്‍ നിന്നുള്ള എം.അസുദിന്‍ ഓവസിസി വിമര്‍ശനം.നാളെ രാഷ്ട്രിയ നേതാക്കളെ പോലും ഈ നിയമത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുമെന്നും അസുദിന്‍ ചൂണ്ടികാട്ടി. എന്‍.ഐഎ ബില്ലിന് സമാനമായി വോട്ടിന് പാസാക്കാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ശ്രമം. മുസ്ലീം ലീഗ് അടക്കമുള്ള എട്ട് എം.പിമാര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.

സിപിഐഎം,കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ടികള്‍ ബില്‍ പാസാക്കുന്നതിന്‍ പ്രതിഷേധിച്ച് ലോക്‌സഭയില്‍ നിന്നും ഇറങ്ങിപ്പോയി. രാവിലെ ലോക്‌സഭയിലും രാജ്യസഭയിലും ഡ്രംപിന്റെ വിവാദമായ കാശ്മീര്‍ മധ്യസ്ഥ പ്രസ്ഥാവനക്കെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രധാനമന്ത്രി മറുപടി പറയണമെന്ന ആവിശ്യത്തില്‍ പ്രതിപക്ഷം ഉറച്ച് നില്‍ക്കുന്നു.

രാജ്യസഭയില്‍ ഇളമരം കരീമും,ലോക്‌സഭയില്‍ ശശി തരൂരും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ല.പ്രധാനമന്ത്രി സഭയില്‍ എത്തേണ്ടതായിരുന്നുവെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്‍രറി പാര്‍ടി നേതാവ് അദിര്‍ രജ്ഞന്‍ ചൗധരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here