ദളിത് എം.എൽ.എ ഇരുന്നിടത്ത് ചാണക വെള്ളമൊഴിച്ച് ശുദ്ധികലശം നടത്തിയ യൂത്ത് കോണ്‍ഗ്രസ്പ്രവർത്തകർക്ക് എതിരെ പൊലീസ് കേസ് എടുത്തു

തൃശൂരിൽ ദളിത് എം.എൽ.എ ഇരുന്നിടത്ത് ചാണക വെള്ളമൊഴിച്ച് ശുദ്ധികലശം നടത്തിയ യൂത്ത് കോണ്‍ഗ്രസ്പ്രവർത്തകർക്ക് എതിരെ പൊലീസ് കേസ് എടുത്തു.തൃശൂരിലെ ചേർപ്പ് തൃപ്രയാർ റോഡ് തകർച്ചയെ തുടർന്ന് നാട്ടിക MLA ഗീതഗോപി സിവിൽസ്റ്റേഷന് മുന്നിൽ ഇരുന്ന് പ്രതിഷേധിച്ചിരുന്നു.

പ്രതിഷേധം വിജയം കണ്ടതിനെ തുടർന്ന് MLA മടങ്ങിയതിന് തൊട്ട് പിന്നാലെയാണ് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ ചാണക വെള്ളവുമായി സ്ഥലത്ത് എത്തിയതും MLA ഇരുന്ന സ്ഥലം ചാണക വെള്ളം ഉപയോഗിച്ച് ശുദ്ധി കലശം നടത്തിയതും.വിഷയത്തിൽ സംഭവം നടന്നതിന് പിന്നാലെ തന്നെ ഗീതാ ഗോപി MLA പൊലീസിന് പരാതി നൽകിയിരുന്നു.തുടർന്നാണ്

 പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിന് നേരെയുള്ള  അധിക്രമ നിരോധന നിയമ പ്രകാരമുള്ള കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News