ചാവക്കാട് എസ്ഡിപിഐക്കാരുടെ വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു: എസ്ഡിപിഐ പേര് പരാമര്‍ശിക്കാതെ മുല്ലപ്പള്ളിയും ടിഎന്‍ പ്രതാപനും

തൃശൂര്‍: ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് -എസ്ഡിപിഐ സംഘര്‍ഷത്തില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. പുതിയ വീട്ടില്‍ നൗഷാദ് എന്ന പുന്ന നൗഷാദ് ആണ് കൊല്ലപ്പെട്ടത്. 43 വയസ്സായിരുന്നു.

നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് എസ്ഡിപിഐക്കാരുടെ വെട്ടേറ്റത്. ബിജേഷ്, നിഷാദ്, സുരേഷ് എന്നിവര്‍ ചികിത്സയിലാണ്. ബിജേഷിന്റെയും നില ഗുരുതരമാണ്.

ബൈക്കുകളിലെത്തിയ അക്രമി സംഘം വടിവാള്‍ കൊണ്ടു ഇവരെ വെട്ടുകയായിരുന്നു. 14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്്‌സാക്ഷികള്‍ പറയുന്നു.

എസ്ഡിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിക്കുന്നു.

അതേസമയം, കൊലപാതകത്തില്‍ എസ്ഡിപിഐ പങ്ക് ആരോപിക്കാന്‍ തയ്യാറാകാതെ ടിഎന്‍ പ്രതാപനും മുല്ലപ്പള്ളയും രംഗത്തെത്തി.

വര്‍ഗീയ ശക്തികള്‍ക്ക് പങ്കുണ്ടോ എന്നത് അന്വേഷിക്കണം എന്ന് മാത്രമാണ് പ്രതാപന്‍ ആവശ്യപ്പെട്ടത്. കൊലപ്പെടുത്തിയത് ആരാണെന്ന് അറിയില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here