ജനകീയ വിഷയങ്ങളിൽ നേരിട്ട് ഇടപെടണം; കോണ്‍ഗ്രസ്  നേതാക്കളെ വിമർശിച്ച് സോണിയ ഗാന്ധി

കോണ്‍ഗ്രസ്  നേതാക്കളെ വിമർശിച്ച് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. ജനകീയ വിഷയങ്ങളിൽ നേതാക്കൾ നേരിട്ട് ഇടപെടണമെന്നും, സാമൂഹ്യ മാധ്യമങ്ങളിൽ മാത്രം പ്രതികരിച്ചാൽ പോരെന്നും സോണിയ ഗാന്ധി.

ആർഎസ്എസ് ശൈലിയിൽ പ്രേരക് മാരെ നിയമിക്കാനും, സാമ്പത്തിക പ്രതിസന്ധിയിൽ അടുത്ത മാസം ദേശീയ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ചേർന്ന നേതൃയോഗത്തിലാണ് സോണിയ ഗാന്ധി നേതാക്കൾക്കെതിരെ വിമർശനം ഉന്നയിച്ചത്.

ജനകീയ വിഷയങ്ങളിൽ നേതാക്കൾ നേരിട്ട് ഇടപെടണമെന്നും സാമൂഹ്യ മാധ്യമങ്ങളിൽ മാത്രം പ്രതികരിച്ചാൽ പോരെന്നും സോണിയ ഗാന്ധി പറഞ്ഞു. അതോടൊപ്പം സംഘടന സംവിധാനം ശക്തിപ്പെടുത്താൻ ആർഎസ്എസ് ശൈലിയിൽ പ്രേരക് മാരെ നിയമിക്കാൻ എ ഐ സി സി നേതൃ യോഗത്തിൽ തീരുമാനമായി.

5 ജില്ലകൾ ഉൾപെടുന്ന ഓരോ ഡിവിഷനിലും മൂന്ന് പ്രേരക് മാർ ഉണ്ടാകും.പ്രേരക്മാരിൽര വനിത, പിന്നാക്ക, ദളിത് പ്രാതിനിധ്യം ഉണ്ടാകാണാമെന്നും യോഗത്തിൽ തീരുമാനിച്ചു.അതോടൊപ്പം രാജ്യം സാമ്പത്തിക പ്രതിസന്ധിയിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും വിഷയം ജനങ്ങളിലേക്ക് എതിക്കാനുമുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീർജ്‌മനമായിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധി തുറന്ന് കാണിക്കുന്നതിന് സമരം ശക്തമാക്കണമെന്ന് സോണിയ ഗാന്ധി യോഗത്തിൽ ആവശ്യപ്പെട്ടു.ഒക്ടോബർ 15നും 25നും ഇടയിൽ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ദേശീയവ്യാപകമായി സമരം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങൾ മികച്ച പ്രകടനം നടത്തനമെന്ന നിര്ദേശവും ഉയർന്നു. അതോടൊപ്പം നാളെ കോണ്ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗവും സോണിയ ഗാന്ധി വിളിച്ചിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here