യുപി സർക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങൾക്കെതിരെ ദില്ലിയിലേക്ക് മാര്‍ച്ച് നടത്തിയ കർഷകരെ പോലീസ് തടഞ്ഞു.

ദില്ലി യുപി ബോർഡർ ആയ ഗസീപൂരിലാണ് കർഷകരെ തടഞ്ഞത്. കാർഷിക കടങ്ങൾ എഴുതിതള്ളണം, കാർഷിക ആവശ്യങ്ങൾക്ക് സൗജന്യമായി വൈദ്യുതി നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാര്ച്ച്.

ആവശ്യം അംഗീകരിക്കാൻ സർക്കാർ തയ്യാറാവുന്നില്ലെങ്കിൽ അനിശ്ചിത കാല നിരാഹാരസമരം ആരംഭിക്കുമെന്നും കർഷകർ. ഈ മാസം 17നാണ് മാര്‍ച്ച് ആരംഭിച്ചത്.