അഭിമന്യുവിനെക്കുറിച്ച് സൈമണ്‍ ബ്രിട്ടോ എഴുതിയ ‘മഹാരാജാസ് അഭിമന്യു’ കൊച്ചിയില്‍ പ്രകാശനം ചെയ്തു

മഹാരാജാസില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിനെക്കുറിച്ച്, മുന്‍ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന സൈമണ്‍ ബ്രിട്ടോ എഴുതിയ പുസ്തകം കൊച്ചിയില്‍ പ്രകാശനം ചെയ്തു.മഹാരാജാസ് അഭിമന്യു എന്ന പുസ്തകം, സി പി ഐ എം പി ബി അംഗം എം എ ബേബി സാനുമാഷിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.നമ്മുടെ സ്വത്വത്തില്‍ നിന്ന് അഭിമന്യുവിനെയും ബ്രിട്ടൊയെയും പറിച്ച് മാറ്റാന്‍ ക‍ഴിയില്ലെന്ന് എം എ ബേബി പറഞ്ഞു.

ഇടുക്കിയിലെ മലയോരമേഖലയായ വട്ടവടയില്‍ നിന്ന് മഹാരാജാസ് ക്യാമ്പസിലെത്തി പ്രിയപ്പെട്ട വിദ്യാര്‍ഥി നേതാവായി മാറിയ അഭിമന്യുവിന്‍റെ ഓര്‍മ്മകളാണ് ‘മഹാരാജാസ് അഭിമന്യു’ എന്ന പുസ്തകത്തിലൂടെ ബ്രിട്ടോ പങ്കുവെക്കുന്നത്. അഭിമന്യുവിന്‍റെ രക്തസാക്ഷിത്വത്തിന് ശേഷം സൈമണ്‍ ബ്രിട്ടോ എഴുതിയ പുസ്തകം അദ്ദേഹത്തിന്‍റെ മരണശേഷമാണ് ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.കൊച്ചിയില്‍ നടന്ന ചടങ്ങില്‍ എം എ ബേബി പ്രഫ എം കെ സാനുവിന് നല്‍കിക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്തു.
വേദിയിലൊ സദസ്സിലൊ ബ്രിട്ടൊയില്ലെങ്കിലും മനസ്സുമു‍ഴുവന്‍ ബ്രിട്ടൊയാണെന്ന് എം എ ബേബി പറഞ്ഞു.ഒരിക്കല്‍ മഹാരാജാസില്‍ എത്തിയപ്പോള്‍ തന്‍റെ കൂടെ നിന്ന് അഭിമന്യു ഫോട്ടൊ എടുത്തതിനെക്കുറിച്ചും അദ്ദേഹം ഓര്‍ത്തു.

മഹാരാജാസില്‍ പഠനത്തിന് എത്തിയ ശേഷം ബ്രിട്ടോയുടെ യാത്രാവിവരണം എഴുതാന്‍ കൂടെക്കൂടിയ അഭിമന്യു, കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയായിരുന്നു കഴിഞ്ഞിരുന്നത്. 48 വര്‍ഷക്കാലത്തെ മഹാരാജാസ് കാലഘട്ടത്തിലൂടെ കടന്നുപോകുന്ന പുസ്തകത്തില്‍ 31 അധ്യായങ്ങളാണുള്ളത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here