അതിഥി തൊഴിലാളികള്‍ക്ക് ഉത്തരേന്ത്യയിലേക്ക് പോകാന്‍ ട്രെയിനുണ്ടെന്ന്‌ വ്യാജ പ്രചരണം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

മലപ്പുറം: അതിഥി തൊഴിലാളികള്‍ക്ക് നിലമ്പൂരില്‍ നിന്നും ഉത്തരേന്ത്യയിലേക്ക് പോകാന്‍ രാത്രി ട്രെയിന്‍ സര്‍വീസ് ഉണ്ടെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയതിന് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. മലപ്പുറം എടവണ്ണ പോലീസാണ് അറസ്റ്റ് ചെയ്തത്.

തുവ്വക്കാട് സ്വദേശി സക്കീറാണ് പോലീസ് പിടിയിലായത്. എടവണ്ണയിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ ആണ് ഇയാള്‍ വ്യാജ പ്രചരണം നടത്തിയത്. ഇയാള്‍ക്കെതിരെ ഐപിസി 153, കെ എ പി 118 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഇന്ന് മലപ്പുറം ജില്ലാ കലക്ടറും എസ്പിയും വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News