ടൊവിനോ ചിത്രത്തിന്റെ സെറ്റ് തകര്‍ത്ത് സംഘപരിവാര്‍ തോന്ന്യാസം

ടൊവിനോ താമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളി സിനിമയുടെ സെറ്റ് തകര്‍ത്ത് രാഷ്ട്രീയ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ തോന്ന്യാസം.

കാലടി മണപ്പുറത്ത് നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റാണ് രാഷ്ട്രീയ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തത്. ബജ്രംഗ്ദള്‍ നേതാവ് സെറ്റ് തകര്‍ത്ത കാര്യം പരസ്യമായി ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു.

മാര്‍ച്ചില്‍ നൂറുകണക്കിനാളുകളുടെ അധ്വാനത്തില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച സൈറ്റില്‍ ലോക്ക്ഡൗണ്ടാ കാരണം ഷൂട്ടിംഗ് നീണ്ടുപോവുകയായിരുന്നു.

സെറ്റ് ക്ഷേത്രത്തിനടുത്താണെന്നും ഇത് മതവികാരം വ്രണപ്പെടുത്തുന്നുവെന്നുമാണ് പൊളിക്കാന്‍ കാരണമായി സംഘപരിവാര്‍ സംഘം കാരണമായി പറയുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here