
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സ്വയം നീരീക്ഷണത്തിലേക്ക് മാറി. കെജ്‌രിവാളിന് നാളെ കൊവിഡ് പരിശോധന നടത്തും. ഞായറാഴച് മുതല്‍ നേരിയ പനിയും തൊണ്ട വേദനയും അനുഭവപ്പെട്ടിരുന്നു. ഇതനുസരിച്ച് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കെജ്‌രിവാള്‍ സ്വയം നീരീക്ഷണത്തിലേക്ക് മാറിയെന്ന് ആം ആദ്മി നേതാവ് സഞ്ജയ് സിങ്ങ് അറിയിച്ചു.
ഈ സാഹചര്യത്തില്‍ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചാണ് കെജ്‌രിവാള്‍ നിരീക്ഷണത്തില്‍ പോയത്. ഇക്കഴിഞ്ഞ ദിവസങ്ങളിലും കെജ്‌രിവാള്‍ ചര്‍ച്ചകളിലും മറ്റും പങ്കെടുത്തിരുന്നു. ദില്ലി സെക്രട്ടറിയേറ്റിലും എത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് ദില്ലിയിലെ ആശുപത്രികളില്‍ ദില്ലി സ്വദേശികള്‍ക്ക് മാത്രമേ ചികിത്സ നല്‍കൂ എന്ന് കഴിഞ്ഞ ദിവസമാണ് ദില്ലി മുഖ്യമന്ത്രിയായി കെജ്‌രിവാള്‍ വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കൊവിഡ് ചികിത്സയ്‌ക്കെത്തുമ്പോള്‍ ഹാജരാക്കേണ്ട രേഖകളുടെ വിവരങ്ങളും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.
വോട്ടര്‍ ഐഡി, ബാങ്ക് പാസ് ബുക്ക്, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ഏറ്റവും ഒടുവില്‍ അടച്ച വാട്ടര്‍, വൈദ്യുതി, ടെലഫോണ്‍ ബില്ലുകള്‍, ജൂണ്‍ 7ന് മുന്‍പുള്ള ആധാര്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കിയാലേ ചികിത്സ കിട്ടൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here