നിരീക്ഷണത്തിലായിരിക്കെ പാമ്പ് കടിയേറ്റ ഒന്നര വയസുകാരിക്ക് കൊവിഡ്; കുട്ടി അപകടനില തരണം ചെയ്തു; രക്ഷകനായത് സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറി ജിനൽ മാത്യു

പാമ്പ് കടിയേറ്റ ഒന്നര വയസുകാരിക്ക് കൊവിഡ്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തു. വീട്ടിൽ കോവിഡ്നിനിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കാസർകോട് പാണത്തൂർ സ്വദേശിയായ കുട്ടിയെ സി പി ഐ (എം ) ബ്രാഞ്ച് സെക്രട്ടറി ജിനൽ മാത്യുവാണ് ഉടൻ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചത്.

ബീഹാറിൽ അധ്യാപക ദമ്പതികളായിരുന്ന ദമ്പതികളുടെ മകനാണ് പാമ്പ് കടിയേറ്റ കുട്ടി. പാണത്തൂർ വട്ടക്കയത്തെ പഴയ വീട്ടിൽ അധ്യാപക ദമ്പതികളും 3 കുട്ടികളും നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജനൽ തുറക്കുമ്പോഴാണ് ഒന്നര വയസുകാരനായ കുട്ടിക്ക് പാമ്പുകടിയേറ്റത്. ചോരയൊലിക്കുന്ന നിലയിൽ കരയുന്ന കുട്ടിക്ക് സമീപം അണലിയെ കണ്ടെത്തി.

വീട്ടുകാരുടെ ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും കോവിഡ് ഭയത്താൽ ആരും വീട്ടിലേക്ക് ചെന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല. വിവരമറിഞ്ഞെത്തിയം സി പി ഐ (എം) ബ്രാഞ്ച് സെക്രട്ടറി ജിനൽ മാത്യു കുട്ടിയെ വാരിയെടുത്ത്വാഹനത്തിൽ കാഞ്ഞങ്ങാട്ടെ ജില്ലാശുപത്രിയിലും തുടർന്ന് കണ്ണൂർ മെഡിക്കൽ കോളേജിലുമെത്തിച്ച് ജീവൻ രക്ഷിച്ചു.

കുട്ടി അപകട നില തരണം ചെയ്തു. കോവിഡ്രി പരിശോധനയിൽ കുട്ടിക്ക് ഫലം പോസറ്റീവാണ്. കുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും ജിനൽ മാത്യുവും ക്വാറന്റയ് നിലാണ്. ജിനൽ മാത്യുവിന്റെ ത്യാഗസന്നദ്ധതയാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. കുട്ടിയുടെ അച്ഛനെയും അമ്മയെയും പിന്നാലെ ആശുപത്രിയിലെത്തിച്ചത് നാട്ടുകാരായ വിശാഖും അലനും ചേർന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News