സിപിഐഎം പ്രവര്‍ത്തകനെ കൊല്ലുമെന്ന് ബിജെപി പഞ്ചായത്ത് അംഗത്തിന്റെ കൊലവിളി; വീട്ടില്‍ കയറി ആക്രമണശ്രമം

സിപിഐഎം പ്രവര്‍ത്തകനെതിരെ സാമൂഹ്യമാധ്യമത്തിലൂടെ ബിജെപി പഞ്ചായത്ത് അംഗത്തിന്റെ കൊലവിളി.

ബിജെപി നേതാവും കൊല്ലം പോരുവഴി 16-ാം വാര്‍ഡ് അംഗവുമായ വിനോദ്കുമാറാണ് സിപിഐഎം പ്രവര്‍ത്തകന്‍ ശക്തികുമാറിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ശബ്ദസന്ദേശം അയച്ചത്. വീട്ടില്‍ കയറിയും ബിജെപി നേതാവും സംഘവും ശക്തികുമാറിനെതിരെ ഭീഷണി മുഴക്കി.

പോരുവഴി ചെമ്മാട്ട്മുക്കില്‍ അടുത്തിടെ ശക്തികുമാറിന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക കേന്ദ്രവും ലൈബ്രറിയും തുടങ്ങിയിരുന്നു. ഇതില്‍ കലിപൂണ്ടാണ് വിനോദ്കുമാര്‍ കൊലവിളിയും അസഭ്യവര്‍ഷവുമായി രംഗത്തെത്തിയത്.

ശബ്ദഭീഷണി അവഗണിച്ച ശക്തികുമാറിനെ കഴിഞ്ഞ ബുധനാഴ്ച രാത്രി 11ന് പഞ്ചായത്ത്അംഗവും കൂട്ടാളികളും വീട്ടിലെത്തി വെല്ലുവിളിക്കുകയും ഭീഷണിമുഴക്കുകയും അസഭ്യംപറയുകയും ചെയ്തു.

പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കി മൂന്നുമാസത്തിനകം സാംസ്‌കാരികകേന്ദ്രം പൂട്ടിക്കുമെന്നാണ് ബിജെപി നേതാവിന്റെ ഭീഷണി. ബിജെപി പ്രാദേശിക നേതൃത്വവുമായി ഭിന്നതിയിലായ വാര്‍ഡ് അംഗം പഞ്ചായത്ത് ഇലക്ഷന്‍ അടുത്തതോടെയാണ് ഇടതുപക്ഷ വിരുദ്ധത പുറത്തെടുത്തതെന്ന് ഒരുവിഭാഗം പറയുന്നു.

ഗേറ്റ് പൂട്ടിയിരുന്നതിനാല്‍ വീട്ടിലേക്ക് അക്രമികള്‍ക്ക് കടക്കാന്‍ കഴിഞ്ഞില്ല. ശക്തികുമാര്‍ പൊലീസില്‍ പരാതി നല്‍കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here