രാമക്ഷേത്ര നിര്‍മാണം: കോണ്‍ഗ്രസ് നിലപാടിനെതിരെ മുസ്ലീം ലീഗിന് പ്രതികരിക്കാന്‍ സാധിക്കുന്നില്ല; തീവ്രഹിന്ദുത്വം നടപ്പാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും മത്സരിക്കുകയാണെന്ന് കോടിയേരി 

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന സമയത്തു പ്രത്യേക പൂജകളും ഭജനകളും നടത്താന്‍ തീരുമാനിച്ച കോണ്‍ഗ്രസ് നിലപാടില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

രാമക്ഷേത്ര നിര്‍മാണത്തില്‍ കോണ്‍ഗ്രസ് നിലപാട് ഹൈക്കമാന്‍റ് വ്യക്തമാക്കണം. കോണ്‍ഗ്രസ് നിലപാടിനെതിരെ മുസ്ലീം ലീഗിന് പ്രതികരിക്കാന്‍ സാധിക്കുന്നില്ല. തീവ്രഹിന്ദുത്വം നടപ്പാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും മത്സരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

കോണ്‍ഗ്രസിന് മതനിരപേക്ഷ നിലപാട് ഉയര്‍ത്തി പിടിക്കാന്‍ കഴിയുന്നില്ല എന്നതിന്റെ ഉദാഹരണമാണ് ഈ നിലപാട് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് അവരുടെ പാര്‍ട്ടിയെ ഹിന്ദുത്വ പാര്‍ട്ടിയാക്കാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്ന നിലപാടിനെതിരെ കോണ്‍ഗ്രസിനുള്ളിന്‍ തന്നെയുള്ള മതനിരപേക്ഷ ശക്തികള്‍ ഉയര്‍ന്നു വരണമെന്നും കോടിയേരി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News