രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് അധ്യക്ഷന് കൊവിഡ്

ലഖ്‌നൗ: രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ശ്വാസ തടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് നൃത്യഗോപാലിന് കൊവിഡ് സ്ഥിരീകരിച്ചത്.

രാമക്ഷേത്ര ശിലാന്യാസത്തിന് വേദിയിലുണ്ടായിരുന്ന അഞ്ച് പേരില്‍ ഒരാളാണ് നൃത്യഗോപാല്‍. പ്രധാനമന്തി നരേന്ദ്രമോദി, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്തിബേന്‍ പട്ടേല്‍, ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗ്‌വത് എന്നിവരാണ് കൊവിഡ് ബാധിതനുമായി വേദി പങ്കിട്ടവര്‍.

നിലവില്‍ മേദാന്ത ആശുപത്രിയിലാണ് നൃത്യഗോപാല്‍ ദാസ്. ചെറിയ പനിയുണ്ട്. എന്നാല്‍ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്ന് മഥുര ജില്ലാ മജിസ്ട്രേറ്റ് സര്‍വാഗ്യ രാം മിശ്ര മാധ്യമങ്ങളോട് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News