കൊവിഡ് ഷീല്‍ഡ് വാക്സിന്‍ ഡിസംബറില്‍ വിപണിയിലെത്തുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ബ്രിട്ടനിലെ ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് ഷീല്‍ഡ് വാക്‌സിന്റെ ഇന്ത്യയിലെ അവസാന ഘട്ട മനുഷ്യ പരീക്ഷണം മുംബൈയിലെയും പുനെയിലെയും ആശുപത്രികളിലായി നടക്കുകയാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്.

20 നും 50 നും ഇടയില്‍ പ്രായമുള്ള 320 സന്നദ്ധപ്രവര്‍ത്തകരിലായി നടക്കുന്ന പരീക്ഷണം വിജയം കണ്ടാല്‍ ഡിസംബറില്‍ വാക്സിന്‍ വിപണിയിലെത്തുമെന്നാണ് കമ്പനി അവകാശപ്പെടുന്നത് .

കോവിഡ്-19 മഹാമാരിക്ക് പ്രതിരോധം തീര്‍ക്കാന്‍ ബ്രിട്ടനിലെ ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച വാക്‌സിന്റെ ഇന്ത്യയിലെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളാണ് മുംബൈയിലും പുനെയിലുമായി നടക്കുന്നത്. ഈ മാസം അവസാനത്തോടെ മുംബൈയിലെ കെ.ഇ.എം. ആശുപത്രി, ബി.വൈ.എല്‍. നായര്‍ ആശുപത്രി എന്നിവിടങ്ങളിലായി പരീക്ഷണം പൂര്‍ത്തിയാക്കുന്നത്.

പാന്‍-ഇന്ത്യ വാക്‌സിന്‍ ട്രയലിനായി ആകെ 10 മെഡിക്കല്‍ സ്ഥാപനങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മുംബൈയിലെ രണ്ടു മുനിസിപ്പല്‍ ആശുപത്രികള്‍ക്കും പൂനെയിലെ ബി.ജെ. മെഡിക്കല്‍ കോളേജിനുമാണ് ഇതിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് അനുമതി നല്‍കിയിരിക്കുന്നത്. 20 നും 50 നും ഇടയില്‍ പ്രായമുള്ള 320 സന്നദ്ധപ്രവര്‍ത്തകരിലായിരിക്കും ആദ്യ പരീക്ഷണം.

ആദ്യ ഘട്ടമായി പ്രതിമാസം 7 കോടി വാസ്‌കസിന്‍ നിര്‍മ്മിക്കുവാനാണ് പദ്ധതി. നിര്‍മ്മാണത്തിന്റെ പകുതിയും ഇന്ത്യയില്‍ തന്നെ നല്‍കുവാനാണ് തീരുമാനമെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി സി നമ്പ്യാര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ വഴി സൗജന്യമായി വാക്സിന്‍ ജനങ്ങളിലെത്തിക്കുവാനാണ് തീരുമാനം . കൂടാതെ വിപണിയിലും വാക്സിന്‍ ലഭ്യമായിരിക്കും.

കോവിഡ് ഷീല്‍ഡ് വാക്സിന്റെ ഇതുവരെയുള്ള പരീക്ഷണങ്ങള്‍ വിജയമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ മഹാമാരിയെ തുടച്ചു നീക്കുവാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ മേഖലയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News