പെറ്റമ്മയെ എന്ന് തള്ളിപ്പറയുമെന്ന കാര്യം മാത്രം നമ്മള്‍ അന്വേഷിച്ചാല്‍ മതി; സ്വര്‍ണക്കടത്ത് കേസില്‍ വമ്പന്‍ സ്രാവുകള്‍ കുടുങ്ങുമെന്നതില്‍ സംശയമില്ലെന്നും മന്ത്രി കടകംപള്ളി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ വമ്പന്‍ സ്രാവുകള്‍ കുടുങ്ങുമെന്നതില്‍ സംശയമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

കേസില്‍ പിടിക്കപ്പെട്ട പ്രതികളില്‍ ഒരു വിഭാഗം കേന്ദ്രഭരണ കക്ഷിയുടെ നേതാക്കളാണ്. ഒരു വിഭാഗം യുഡിഎഫിലെ പ്രമുഖ കക്ഷിയുമായി ബന്ധമുള്ളവരാണ്. സ്വര്‍ണക്കള്ളക്കടത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആരെന്ന് പൊതുസമൂഹം വിലയിരുത്തി വരികയാണ്.

അനില്‍നമ്പ്യാരെ ചോദ്യംചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസിന് മൗനമാണ്. ബിജെപിയും കോണ്‍ഗ്രസും സയാമീസ് ഇരട്ടകളാണെന്നും മന്ത്രി കടകംപള്ളി പറഞ്ഞു.

ജനം ടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരുടെ ചാദ്യം ചെയ്യലും മൊഴി നല്‍കലുമെല്ലാം സ്വാഭാവിക നടപടികള്‍ മാത്രമാണ്. പക്ഷേ ജനം ടിവിയെ ബിജെപി തള്ളിക്കളഞ്ഞു എന്നതാണ് ഇതിനകത്തെ പ്രധാന പ്രശ്നം. ജനം ടിവിയിലെ ചോദ്യം ചെയ്യലിന് വിധേയനായ മാധ്യമപ്രവര്‍ത്തകനെ തള്ളിപ്പറഞ്ഞാല്‍ നമുക്കത് മനസിലാക്കാന്‍ സാധിക്കും. പക്ഷേ ആ ചാനലിനെ തന്നെ ബിജെപിയുടെ സംസ്ഥാന നേതൃത്വവും കേന്ദ്ര സഹമന്ത്രിയും തള്ളിപ്പറഞ്ഞതോടെ ബിജെപി എന്താണെന്ന് ഈ രാജ്യത്തിലെ ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. പെറ്റമ്മയെ എന്ന് തള്ളിപ്പറയും എന്ന കാര്യം മാത്രം നമ്മള്‍ അന്വേഷിച്ചാല്‍ മതി. ഒരു അന്തസ്സും അക്കാര്യത്തില്‍ പാലിക്കാന്‍ അവര്‍ക്ക് സാധിക്കില്ല’. കടകംപള്ളി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News