സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ നീക്കം; അന്വേഷണസംഘ തലവനെ സ്ഥലംമാറ്റുന്നു; നീക്കം ബിജെപി നേതാക്കള്‍ കുടുങ്ങുമെന്ന് ഉറപ്പായതോടെ; പിന്നില്‍ ആര്‍എസ്എസ് സമ്മര്‍ദ്ദം

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കാന്‍ നീക്കം.

അനീഷ് രാജിന് പിന്നാലെ കസ്റ്റംസ് അന്വേഷണ സംഘ തലവന്‍ സുമിത് കുമാറിനേയും സ്ഥലംമാറ്റുന്നു. നിലവില്‍ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറാണ് സുമിത് കുമാര്‍.

കേസില്‍ ബിജെപി നേതാക്കള്‍ കുടുങ്ങുമെന്ന് ഉറപ്പായതോടെയാണ് നീക്കം. ഇത് തടയുകയാണ് സ്ഥലം മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്. ആര്‍എസ്എസ് സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നീക്കം.

സ്ഥലം മാറ്റത്തിന് അപേക്ഷ നല്‍കാന്‍ സുമിത്കുമാറിന് നിര്‍ദ്ദേശം ലഭിച്ചു. വിവാദം ഒഴിവാക്കാനാണ് ഈ തന്ത്രം. സ്ഥലം മാറ്റം സുമിത്കുമാറിന്റെ അപേക്ഷ പ്രകാരം എന്ന് വരുത്താന്‍ ഈ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News