ദില്ലി പൊലീസിന്റേത് രാഷ്ട്രീയ വേട്ടയാടലാണെന്ന് യെച്ചൂരി: ജനകീയ സമരങ്ങളെ എങ്ങനെ കലാപവുമായി ബന്ധിപ്പിക്കാനാകും; വിദ്വേഷപ്രസംഗകരാണ് യഥാര്‍ത്ഥ കലാപകാരികള്‍

ദില്ലി: ദില്ലി പൊലീസിന്റേത് രാഷ്ട്രീയ വേട്ടയാടലാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസിന്റെ നടപടി. ജനകീയ സമരങ്ങളെ എങ്ങനെ കലാപവുമായി ബന്ധിപ്പിക്കാനാകുമെന്നും യെച്ചൂരി ചോദിച്ചു.

വിദ്വേഷപ്രസംഗകരാണ് യഥാര്‍ത്ഥ കലാപകാരികള്‍. വിദ്വേഷപ്രസംഗകര്‍ക്കെതിരെ എന്ത് നടപടിയെടുത്തു. ദില്ലി പൊലീസ് എന്താണ് ഇതുവരെ അന്വേഷിച്ചത്. കലാപങ്ങളുടെ കാര്യത്തില്‍ കേന്ദ്രത്തിന്റെ സ്ഥിരം സമീപനമാണിതെന്നും യെച്ചൂരി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News