ദില്ലി കലാപം: പൊലീസ് വീഴ്ചകളിലെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിയെ കാണും

ദില്ലി: ദില്ലി കലാപം അന്വേഷിക്കുന്ന പൊലീസ് നടപടികളിലെ വീഴ്ചകളില്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കാണും.

വിവിധ പ്രതിപക്ഷ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് കോണ്‍ഗ്രസ്, സിപിഐഎം സിപിഐ, ഡിഎംകെ, ആ4ജെഡി പാര്‍ട്ടി നേതാക്കളാണ് ഉച്ചയ്ക്ക് രാഷ്ട്രപതിയെ കാണുക.

പലരെയും കേസില്‍ കുടുക്കാന്‍ പൊലീസ് ബോധപൂര്‍വം ഗൂഢാലോചന നടത്തുകയാണ്. ഇത് ഒഴിവാക്കാന്‍ രാഷ്ട്രപതി അന്വേഷണം പ്രഖ്യാപിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെടുമെന്ന് പ്രതിനിധി സംഘത്തിലെ അംഗമായ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News