എനിക്കൊരിക്കലും ഇല്ലാതെ പോയ ബിഗ് ബ്രദർ, ഈ നമ്മളെ എനിക്കെന്തിഷ്ടമാണെന്നോ; പ്രിഥ്വിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് നസ്രിയയും താരങ്ങളും

മലയാളി പ്രേക്ഷകരുടെ പ്രിയതാരം പൃഥ്വിരാജിന്റെ 38-ാം ജന്മദിനമാണ് ഇന്ന്. താരത്തിന്റെ ജന്മദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകരും സുഹൃത്തുക്കളുമെല്ലാം. പൃഥ്വിയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള സുപ്രിയയുടെയും ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും നസ്രിയയുടെയും ഇൻസ്റ്റഗ്രാം പോസ്റ്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

“ജന്മദിനാശംസകൾ പ്രിയ സഹോദരാ… നമ്മുടെ ഈ സൗഹൃദം ഞാനിഷ്ടപ്പെടുന്നു, നിങ്ങളെനിക്ക് കുടുംബം പോലെയാണ്, എന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും…. എനിക്കൊരിക്കലും ഇല്ലാതെ പോയ ബിഗ് ബ്രദർ. നിങ്ങളായിരിക്കുന്നതിന് നന്ദി, ഒരിക്കലും മാറരുത്. എല്ലാ സ്വപ്നങ്ങളും സഫലമാവട്ടെ എന്നു പ്രാർത്ഥിക്കുന്നു. നിങ്ങളെയും സുപ്പുവിനെയും അല്ലിയേയും സ്വന്തമെന്ന പോൽ സ്നേഹിക്കുന്നു. മനോഹരമായൊരു വർഷമാവട്ടെ ബ്രദർ,” നസ്രിയ കുറിച്ചതിങ്ങനെ.

സുപ്രിയയും പൃഥ്വിയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്. “എല്ലാ ഉയർച്ച താഴ്ചകളിലും നമ്മുടെ പ്രണയത്തിന്റെ സാസ്ഥ്യം പങ്കിടാൻ കഴിയട്ടെ എന്നാണ് സുപ്രിയ കുറിക്കുന്നത്.

ഇന്ദ്രജിത്ത്, പൂർണിമ, മഞ്ചുവാര്യര്‍, ദുല്‍ഖര്‍ എന്നിവരും പൃഥ്വിയ്ക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.

View this post on Instagram

Happy Birthday Raju.. 🤗🎂✨ @therealprithvi

A post shared by Indrajith Sukumaran (@indrajith_s) on

View this post on Instagram

Happy Birthday Brother ♥️

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on

https://www.facebook.com/theManjuWarrier/posts/1443144092559914

https://www.facebook.com/DQSalmaan/posts/2858118484290611

🥳Happy Birthday dear Prithvi🥳
From the latest entry in our family 😘😘
To the All-rounder in the Movie industry!!
More power to you man👍🏼👍🏼

Posted by Kunchacko Boban on Thursday, 15 October 2020

പ്രിയപ്പെട്ട രാജുവിന് പിറന്നാളാശംസകൾ ..❤️

Posted by Ranjith Balakrishnan on Thursday, 15 October 2020

2002-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദനം’ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് സിനിമയിലെത്തുന്നത്. തുടർന്ന് മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷാചിത്രങ്ങളിലടക്കം നൂറിലേറെ ചിത്രങ്ങളിൽ പൃഥ്വിരാജ് അഭിനയിച്ചു. രണ്ട് തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും പൃഥ്വിയെ തേടിയെത്തി. 2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യത്തെ പുരസ്കാരം, 2013 ൽ ‘അയാളും ഞാനും തമ്മിൽ’, ‘സെല്ലുലോയിഡ്’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്കാരവും നേടി.

നടൻ, ഗായകൻ തുടങ്ങിയ നിലകളിലെല്ലാം കഴിവു തെളിയിച്ച പൃഥ്വി നിർമ്മാണത്തിലേക്കും സംവിധാനത്തിലേക്കും കൂടി കടന്നുവന്ന വർഷമായിരുന്നു കഴിഞ്ഞു പോയത്. മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമെന്ന റെക്കോർഡാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ സ്വന്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News