കേരളത്തിന്റെ വികസനത്തിനു പുതിയ ദിശാബോധം നല്‍കുന്നതാണ് ഈ ബജറ്റ്: കാനം രാജേന്ദ്രന്‍

കേരളത്തിന്റെ വികസനത്തിനു പുതിയ ദിശാബോധം നല്‍കുന്നതാണ് ധനമന്ത്രി അവതരിപ്പിച്ച ബഡ്ജറ്റ് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സമസ്ത മേഖലകള്‍ക്കും ആശ്വാസം ഏകുന്നതാണ് ബഡ്ജറ്റ് .

തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച് സംസ്ഥാനം നേരിടുന്ന രൂക്ഷ പ്രശ്നമായ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാന്‍ ബഡ്ജറ്റ് നിര്‍ദ്ദേശിക്കുന്നു.

സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ വര്‍ധിപ്പിച്ച് ആവശ്യ ജനവിഭാഗങ്ങളുടെ ജീവിത ഭദ്രത ഉറപ്പുവരുത്തുന്നു.

പരമ്പരാഗത വ്യവസായങ്ങളുടെ സംരക്ഷണത്തിനും ബഡ്ജറ്റില്‍ പദ്ധതികളുണ്ട്. വന്‍കിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനു ബഡ്ജറ്റ് വിഭവന ചെയ്യുന്നു.

ബഡ്ജറ്റിലെ നിര്‍ദ്ദേശങ്ങളെ പ്രതിപക്ഷ നേതാവ് കണ്ണുമടച്ച് വിമര്‍ശിക്കുന്നത് തുടര്‍ഭരണം ഇടത് ജനാധിപത്യമുന്നണിക്ക് ലഭിക്കും എന്നുറപ്പുള്ളതുകൊണ്ടാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News