ദീപ് സിദ്ധുവിനെ 10 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് ദില്ലി പൊലീസ് കോടതിയിൽ

ദീപ് സിദ്ധുവിനെ 10 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് ദില്ലി പൊലീസ് കോടതിയിൽ. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ട ആക്രമിച്ച സംഭവത്തിലായിരുന്നു നടന്‍ ദീപ് സിദ്ദു അറസ്റ്റിലായത്.

ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്‍ ആണ് അറസ്റ്റ് ചെയ്തത്. ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കര്‍ഷക നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു. റിപ്പബ്ലിക് ദിന അക്രമവുമായി ബന്ധപ്പെട്ട് ശശി തരൂരിനും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെയുള്ള അറസ്റ്റ് സുപ്രീം കോടതി സ്റ്റേ ചെയ്തു.

റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ട ആക്രമിക്കാന്‍ ഒരു കൂട്ടം ആള്‍ക്കാരെ പ്രേരിപ്പിച്ചു എന്ന കേസിനാണ് പഞ്ചാബി നടനായ ദീപ് സിദ്ദു ഇന്ന് അറസ്റ്റിലായത്. 26 ന് കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷകര്‍ റിങ് റോഡില്‍ നടത്തിയ ട്രാക്ടര്‍ റാലിയില്‍ നിന്ന് വ്യതിചലിച്ചാണ് ദീപ് സിദ്ദുവിന്റെ നേതൃത്വത്തില്‍ ഉള്ള ആള്‍ക്കാര്‍ ചെങ്കോട്ടയിലേക്ക് കടന്ന് കയറിയത്.

ചെങ്കോട്ട പിടിച്ചടക്കുകയും സംഘടനയുടെ പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു. ചെങ്കോട്ട ആക്രമിച്ച സംഭവത്തില്‍ അപലപിച്ച് നിരവധി പേര് ദീപ് സിദ്ദു വിനെതിരെ രംഗത്തെത്തിയിരുന്നു.

ദീപ് സിദ്ദുവിന്റെ കൂട്ടത്തെ കര്‍ഷക സമരത്തില്‍ നിന്നും വിലക്കിയതാണെന്നും, ദീപ് സിദ്ദു സംഘപരിവാര്‍ ചാരന്‍ ആണെന്നും, കര്‍ഷക സമരം ആട്ടിമറിക്കാനുള്ള കേന്ദ്രത്തിന്റെ അജണ്ടയുമായി വന്നതാണെന്നും കര്‍ഷക നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു.

ചെങ്കോട്ട അക്രമത്തിനു ശേഷം ഒളിവില്‍ പോയ ദീപ് സിംദ്ദുവിനു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. ദീപ് സിദ്ദുവിനെ പോലീസിന് ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് പരിതോഷികവും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഒളിവ് കേന്ദ്രത്തില്‍ നിന്നും ദീപ് സിദ്ദു ,കാലിഫോര്‍ണിയയില്‍ സ്ത്രീ സുഹൃത്തിന് വീഡിയോ അയച്ച് കൊടുത്തിരുന്നു.

താന്‍ നിരപരാധിയാണെന്ന രീതിയില്‍ വിഡീയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്ത സാഹചര്യത്തില്‍ സൈബര്‍ സെല്‍ കേന്ദ്രികരിച്ചുള്ള അന്വേഷണത്തിനോടുവില്‍ . ഇന്ന് രാവിലെ ആണ് ദില്ലി പോലീസ് സ്‌പെഷ്യല്‍ സെല്‍,ദീപ് സിദ്ദുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here