സ്വര്‍ണ്ണക്കടത്ത് കേസ്; എന്‍ഐഎയ്ക്കും കേന്ദ്ര സര്‍ക്കാരിനും കനത്ത തിരിച്ചടി

സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎയ്ക്കും കേന്ദ്ര സര്‍ക്കാരിനും കനത്ത തിരിച്ചടി. സ്വര്‍ണ്ണക്കടത്ത് യു എ പി എ യുടെ പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

യു എ പി എ യുടെ 15-ാം വകുപ്പ് വ്യാഖ്യാനിച്ചാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. പത്ത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച വിചാരണക്കോടതി വിധി ശരിവെച്ചാണ് ഹൈക്കോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണം.

പ്രതികള്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തിയതിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News