സ്വര്‍ണക്കടത്ത് കേസ്: കസ്റ്റംസിന്റെ രാഷ്ട്രീയക്കളിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കും: തോമസ് ഐസക്‌ – Kairali News | Kairali News Live l Latest Malayalam News
  • Download App >>
  • Android
  • IOS
Sunday, April 18, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    കൊവിഷീൽഡ് വാക്സിനായി ഓര്‍ഡര്‍ നല്‍കി; ശനിയാഴ്ച മുതൽ വാക്സീൻ നൽകി തുടങ്ങുമെന്ന് പ്രധാനമന്ത്രി

    കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർഥന തിരിഞ്ഞുകൊത്തുന്നത് മോദിയെ തന്നെ

    ഇളയ മരുമകളുമായി അവിഹിതബന്ധം; മധ്യവയസ്‌കനെ ഭാര്യയും മൂത്തമരുമകളും ചേര്‍ന്ന് കൊലപ്പെടുത്തി

    മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കം; സുഹൃത്തിനെ വെട്ടി കൊന്നു

    ജീവിതത്തിലും കഥാപാത്രങ്ങളിലും സമൂഹത്തോട് സമരപ്രഖ്യാപനം നടത്തിയൊരാള്‍; തമിഴ്‌നടന്‍ വിവേകിനെ കുറിച്ച് മന്ത്രി ഇപി ജയാരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

    പൂരത്തിനൊരുങ്ങി തൃശൂര്‍; രാവ് പകലാക്കി അണിയറയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു, തിരുവമ്ബാടി-പാറമേക്കാവ് ക്ഷേത്രങ്ങളില്‍ നാളെ കൊടിയേറും

    തൃശൂര്‍ പൂരം കാണാന്‍ അനുമതി രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം

    ബംഗാളിൽ അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് 17 ന്

    പശ്ചിമ ബംഗാളിൽ ആറാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് 22 ന്

    പാലക്കാട് കാരാകുറിശ്ശി ഇരട്ടക്കൊലപാതക കേസില്‍ പ്രതികള്‍ക്ക് അഞ്ച് ജീവപര്യന്തം ശിക്ഷ

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWSLIVE
No Result
View All Result
Kairali News | Kairali News Live l Latest Malayalam News

Kairali News
No Result
View All Result

സ്വര്‍ണക്കടത്ത് കേസ്: കസ്റ്റംസിന്റെ രാഷ്ട്രീയക്കളിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കും: തോമസ് ഐസക്‌

by ന്യൂസ് ഡെസ്ക്
1 month ago
സര്‍ക്കാരിനെതിരെ ഒളിയുദ്ധം നടത്തുന്ന ഓഫീസായി സിഎജി മാറിയെന്ന് മന്ത്രി തോമസ് ഐസക്ക്; സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം; റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് സര്‍ക്കാരിന്റെ അഭിപ്രായം തേടാതെ, നടപടി ദുഷ്ടലാക്കോടെ
Share on FacebookShare on TwitterShare on Whatsapp

കസ്റ്റംസിന്റെ രാഷ്ട്രീയ വിടുവേലയ്ക്കെതിരെ കേരളത്തിലുയർന്ന ജനകീയരോഷം ബിജെപി സംസ്ഥാന അധ്യക്ഷന്റെയും കേന്ദ്രമന്ത്രി വി മുരളീധരന്റെയും സമനില തെറ്റിച്ചിരിക്കുകയാണ്. ഈ സംഘത്തിന്റെ ഏറ്റവും വലിയ ആയുധമായിരുന്നു ഈ വ്യാജമൊഴിയെന്ന് അവരുടെ പ്രതികരണങ്ങൾ തെളിയിക്കുന്നു. അത് ചീറ്റിപ്പോയപ്പോഴുണ്ടായ ഇച്ഛാഭംഗം മനസിലാക്കാവുന്നതേയുള്ളൂ. ഇത്തരം തട്ടിക്കൂട്ടു മൊഴികളും അതിനെച്ചൊല്ലി സൃഷ്ടിച്ചെടുക്കുന്ന മാധ്യമകോലാഹലവുമൊന്നും കേരളത്തിൽ വിലപ്പോവില്ലെന്ന്, ചരടുവലിക്കുന്ന മാഫിയാ സംഘത്തിന് ഒരിക്കൽക്കൂടി ബോധ്യമായി.

ADVERTISEMENT

കസ്റ്റംസ് നിയമപരമായ നടപടിക്രമങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത് എന്നാണ് വി മുരളീധരന്റെ വക്കാലത്ത്. ഉദ്യോഗസ്ഥരുടെ ചരട് ആരുടെ കൈയിലാണ് എന്ന് ഇനി സംശയിക്കേണ്ട കാര്യമില്ല. മുരളീധരൻ ചൂണ്ടിക്കാണിക്കുന്ന വഴിയിലൂടെയാണ് അവർ പോകുന്നത്. തെരഞ്ഞെടുപ്പുകാലമല്ലേ, സൂത്രധാര വേഷത്തിൽ അദ്ദേഹം എത്രനാൾ കർട്ടനു പിന്നിലിരിക്കും?
ഈ കസ്റ്റംസുകാരുടെ മുന്നിലൂടെയാണല്ലോ സ്വർണവും ഡോളറും യഥേഷ്ടം കടത്തിക്കൊണ്ടുപോയത്. ഒന്നും കണ്ടുപിടിക്കാനോ തടയാനോ കഴിയാത്തവരാണ്, ഒരു പ്രതിയുടെ തട്ടിക്കൂട്ടു മൊഴിയുമായി മുഖ്യമന്ത്രിയെയും സ്പീക്കറെയും മന്ത്രിമാരെയും വേട്ടയാടാമെന്ന് വ്യാമോഹിക്കുന്നത്. അതൊക്കെ എത്രകണ്ട് വിലപ്പോകുമെന്ന് നമുക്കു കാത്തിരുന്നു കാണാം. എല്ലാവരും ഇവിടെത്തന്നെ കാണുമല്ലോ.
പക്ഷേ, കസ്റ്റംസ് കോടതിയിൽ കൊടുത്ത സ്റ്റേറ്റ്മെന്റ് ഒരു പൊതുരേഖയായല്ലോ. അതു വായിച്ച ജനങ്ങൾ ഞെട്ടുകയല്ല, പൊട്ടിച്ചിരിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെയൊക്കെ എഴുതിപ്പിടിപ്പിച്ച ഉദ്യോഗസ്ഥരെ കോമാളികളായാണ് ജനം കാണുന്നത്? എന്തുകൊണ്ട് അത് സംഭവിച്ചു.

READ ALSO

കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർഥന തിരിഞ്ഞുകൊത്തുന്നത് മോദിയെ തന്നെ

മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കം; സുഹൃത്തിനെ വെട്ടി കൊന്നു

ജനങ്ങൾക്കുമുണ്ടല്ലോ ചിന്താശക്തി. ഈ കേസ് സമഗ്രമായി അന്വേഷിച്ച എൻഐഎയ്ക്കു മുന്നിൽ ഇത്തരമൊരു മൊഴിയില്ല. കുറ്റാന്വേഷണ മികവിൽ കസ്റ്റംസിനെക്കാൾ എത്രയോ മുന്നിലാണ് എൻഐഎ. അവരുടെ കസ്റ്റഡിയിൽ എത്രയോ ദിവസം ഈ പ്രതികളുണ്ടായിരുന്നു? അവർ പലവട്ടം ചോദ്യം ചെയ്തിട്ടും പറയാത്ത കാര്യങ്ങളാണ്, കസ്റ്റംസിന്റെ സ്റ്റേറ്റ്മെന്റിലുള്ളത്. അതും അറസ്റ്റിലായി നാലോ അഞ്ചോ മാസം കഴിഞ്ഞപ്പോൾ കിട്ടിയത്. എത്ര സുദീർഘമായ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നു നോക്കുക.
പ്രതിയുടെ മൊഴി മാത്രം പോരല്ലോ. അത് സാധൂകരിക്കുന്ന മറ്റു വസ്തുതകളും അന്വേഷണത്തിൽ തെളിയണം. അതിനുള്ള ഒരു ശ്രമവും കസ്റ്റംസ് നടത്തിയിട്ടില്ല. ഇത്രയും കാലം മൊഴിയും വായിച്ച് പഴവും വിഴുങ്ങിയിരിക്കുകയായിരുന്നു അവർ. സത്യാവസ്ഥ കണ്ടുപിടിക്കാൻ എന്തെങ്കിലും അന്വേഷണം നടത്തിയതിന്റെ ഒരു സൂചനയും സത്യവാങ്മൂലത്തിലില്ല. എന്നു മാത്രമല്ല, പറഞ്ഞ കാര്യങ്ങളൊക്കെ തെളിയിക്കാനുള്ള ഉത്തരവാദിത്തം പ്രതിയുടെ ചുമലിൽ ചാരി കസ്റ്റംസ് കൈയൊഴിയുകയും ചെയ്തിരിക്കുന്നു. എത്ര പരിഹാസ്യമായ അവസ്ഥ?

ഏതെങ്കിലും ഒരന്വേഷണ ഏജൻസിയ്ക്ക് ഈ ദുര്യോഗം ഉണ്ടായിട്ടുണ്ടോ? തെളിവുകൾ പ്രതി നൽകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയോട് പറഞ്ഞത്. അതിനർത്ഥം ആരോപണങ്ങളെ സാധൂകരിക്കാനുള്ള വിവരങ്ങളൊന്നും ഇതുവരെ അന്വേഷണ സംഘത്തിന്റെ കൈയിൽ ഇല്ല എന്നാണ്. തെളിവില്ലാത്ത ആരോപണങ്ങൾ പുറത്തുവിട്ടതിന്റെ ലക്ഷ്യം രാഷ്ട്രീയമാണെന്ന് വ്യക്തമല്ലേ. രാഷ്ട്രീയ ലക്ഷ്യത്തോടെ തട്ടിക്കൂട്ടിയ മൊഴി, രാഷ്ട്രീയ ലക്ഷ്യത്തോടെ പുറത്തുവിട്ടിരിക്കുന്നു.
കസ്റ്റംസിന്റെ നിയമവിരുദ്ധ രാഷ്ട്രീയക്കളിയ്ക്ക് വക്കാലത്തുമായി എത്തിയ ഇതേ മുരളീധരൻ തന്നെയാണല്ലോ സ്വർണക്കടത്ത് നടത്തിയത് നയതന്ത്ര ബാഗേജ് വഴിയല്ല എന്ന് സ്ഥാപിക്കാൻ അഹോരാത്രം ശ്രമിച്ചത്. നയതന്ത്ര ബാഗേജ് തന്നെയാണ് എന്ന് എൻഐഎ ആവർത്തിച്ചു വ്യക്തമാക്കിയപ്പോഴെല്ലാം അത് നിഷേധിക്കാൻ അദ്ദേഹം തന്നെയാണ് ചാടിയിറങ്ങിയത്. ഇപ്പോഴത്തെ രാഷ്ട്രീയക്കളിയോട് കൂട്ടി വായിക്കേണ്ട സംഭവം തന്നെയായിരുന്നല്ലോ അതും.

അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന ഏതു ശ്രമവും രാഷ്ട്രീയമായിത്തന്നെ നേരിടും. അത് സ്വാഭാവികമാണ്. അധികാരത്തിന്റെ ഇത്തരം കടന്നുകയറ്റങ്ങളെ കൈയും നീട്ടി സ്വീകരിക്കുന്ന നാടല്ല കേരളം. വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയുമൊക്കെ ഉപജാപങ്ങൾ ഇവിടെ ചെലവാകില്ല എന്ന് ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന് ഒരിക്കൽക്കൂടി ബോധ്യമാകും.

Tags: customsDont MissDr. T.M. Thomas IssacGold smuggling casekerala news
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

കൊവിഷീൽഡ് വാക്സിനായി ഓര്‍ഡര്‍ നല്‍കി; ശനിയാഴ്ച മുതൽ വാക്സീൻ നൽകി തുടങ്ങുമെന്ന് പ്രധാനമന്ത്രി
DontMiss

കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർഥന തിരിഞ്ഞുകൊത്തുന്നത് മോദിയെ തന്നെ

April 18, 2021
ഇളയ മരുമകളുമായി അവിഹിതബന്ധം; മധ്യവയസ്‌കനെ ഭാര്യയും മൂത്തമരുമകളും ചേര്‍ന്ന് കൊലപ്പെടുത്തി
DontMiss

മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കം; സുഹൃത്തിനെ വെട്ടി കൊന്നു

April 18, 2021
ജീവിതത്തിലും കഥാപാത്രങ്ങളിലും സമൂഹത്തോട് സമരപ്രഖ്യാപനം നടത്തിയൊരാള്‍; തമിഴ്‌നടന്‍ വിവേകിനെ കുറിച്ച് മന്ത്രി ഇപി ജയാരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
DontMiss

ജീവിതത്തിലും കഥാപാത്രങ്ങളിലും സമൂഹത്തോട് സമരപ്രഖ്യാപനം നടത്തിയൊരാള്‍; തമിഴ്‌നടന്‍ വിവേകിനെ കുറിച്ച് മന്ത്രി ഇപി ജയാരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

April 18, 2021
പൂരത്തിനൊരുങ്ങി തൃശൂര്‍; രാവ് പകലാക്കി അണിയറയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു, തിരുവമ്ബാടി-പാറമേക്കാവ് ക്ഷേത്രങ്ങളില്‍ നാളെ കൊടിയേറും
DontMiss

തൃശൂര്‍ പൂരം കാണാന്‍ അനുമതി രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം

April 18, 2021
ബംഗാളിൽ അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് 17 ന്
DontMiss

പശ്ചിമ ബംഗാളിൽ ആറാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് 22 ന്

April 18, 2021
പാലക്കാട് കാരാകുറിശ്ശി ഇരട്ടക്കൊലപാതക കേസില്‍ പ്രതികള്‍ക്ക് അഞ്ച് ജീവപര്യന്തം ശിക്ഷ
crime

Load More

Latest Updates

കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർഥന തിരിഞ്ഞുകൊത്തുന്നത് മോദിയെ തന്നെ

മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കം; സുഹൃത്തിനെ വെട്ടി കൊന്നു

ജീവിതത്തിലും കഥാപാത്രങ്ങളിലും സമൂഹത്തോട് സമരപ്രഖ്യാപനം നടത്തിയൊരാള്‍; തമിഴ്‌നടന്‍ വിവേകിനെ കുറിച്ച് മന്ത്രി ഇപി ജയാരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

തൃശൂര്‍ പൂരം കാണാന്‍ അനുമതി രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം

പശ്ചിമ ബംഗാളിൽ ആറാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് 22 ന്

പാലക്കാട് കാരാകുറിശ്ശി ഇരട്ടക്കൊലപാതക കേസില്‍ പ്രതികള്‍ക്ക് അഞ്ച് ജീവപര്യന്തം ശിക്ഷ

Advertising

Don't Miss

പൂരത്തിനൊരുങ്ങി തൃശൂര്‍; രാവ് പകലാക്കി അണിയറയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു, തിരുവമ്ബാടി-പാറമേക്കാവ് ക്ഷേത്രങ്ങളില്‍ നാളെ കൊടിയേറും
DontMiss

തൃശൂര്‍ പൂരം കാണാന്‍ അനുമതി രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം

April 18, 2021

മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കം; സുഹൃത്തിനെ വെട്ടി കൊന്നു

ജീവിതത്തിലും കഥാപാത്രങ്ങളിലും സമൂഹത്തോട് സമരപ്രഖ്യാപനം നടത്തിയൊരാള്‍; തമിഴ്‌നടന്‍ വിവേകിനെ കുറിച്ച് മന്ത്രി ഇപി ജയാരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

തൃശൂര്‍ പൂരം കാണാന്‍ അനുമതി രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം

പശ്ചിമ ബംഗാളിൽ ആറാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് 22 ന്

പാലക്കാട് കാരാകുറിശ്ശി ഇരട്ടക്കൊലപാതക കേസില്‍ പ്രതികള്‍ക്ക് അഞ്ച് ജീവപര്യന്തം ശിക്ഷ

കൊവിഡ് രൂക്ഷമാവുന്നു; രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ടുലക്ഷത്തിലധികം രോഗികള്‍; ഉയര്‍ന്ന മരണസംഖ്യ

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർഥന തിരിഞ്ഞുകൊത്തുന്നത് മോദിയെ തന്നെ April 18, 2021
  • മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കം; സുഹൃത്തിനെ വെട്ടി കൊന്നു April 18, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWS