തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മിനി ലോറിയിടിച്ച് ഒരു മരണം

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മിനി ലോറിയിടിച്ചു ക്ളീനര്‍ മരിച്ചു. ആറന്മുള സ്വദേശി ജോബിനാണ് മരിച്ചത്.

പരിക്കേറ്റ ഡ്രൈവര്‍ ആറന്‍മുള സ്വദേശി സുധീപിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ നാലുമണിക്ക് എം സി റോഡില്‍ കാറേറ്റിന് സമീപമായിരുന്നു, അപകടം.

കാട്ടക്കടയിലേക്ക് പ്ലൈവുഡുമായി വന്ന ലോറി റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന സമയത്ത് പാലുമായി വന്ന മിനിലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News