കൊവിഡ് വ്യാപനം: കോഴിക്കോട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കോഴിക്കോട് ജില്ലയിൽ കൊവിഡ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി ജില്ലാ കലക്ടർ സാംബശിവ റാവു പുറപ്പെടുവിച്ച ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്ക് ഉപയോഗിക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.

പൊതുവാഹനങ്ങളിൽ സീറ്റിങ്ങ് കപ്പാസിറ്റിയിൽ കൂടുതൽ പേരെ യാത്ര ചെയ്യാൻ അനുവദിക്കില്ല

വിവാഹങ്ങൾ ,മരണാനന്തര ചടങ്ങുകൾ ,മറ്റു പൊതു പരിപാടികൾ എന്നിവ തുറസ്സായ സ്ഥലങ്ങളിൽ പരമാവധി 200 പേരും, അടച്ചിട്ട മുറികളിൽ 100 പേരും മാത്രമേ ഒരേ സമയം പങ്കെടുക്കാൻ പാടുള്ളു .ഇത്തരം പരിപാടികൾ നടത്തുന്നവർ നിർബന്ധമായും കോവിഡ് ജാഗ്രത പോർട്ടലിൽ വിവരം നൽകണം .

ആരാധനാലയങ്ങളിൽ ഒരേ സമയം 100ൽ കൂടുതൽ പേർ പാടില്ല. ഇവിടങ്ങളിൽ സാമൂഹിക അകലം പാലിക്കുക , മാസ്ക് ,സാനിറ്റൈസർ ,സന്ദർശക ഡയറി എന്നിവ ഉറപ്പു വരുത്തണം . 10 വയസ്സിനു താഴെയും 60 വയസിനു മുകളിലും പ്രായമായവർ ഇത്തരം സ്ഥലങ്ങളിൽ പ്രവേശിക്കരുത് .

ഷോപ്പുകൾ ,മാർക്കറ്റുകൾ ,മാളുകൾ എന്നിവടങ്ങളിലും സാമൂഹികാകലം കർശനമായി പാലിക്കണം .സ്ഥാപനത്തിൻ്റെ വിസ്തീർണ്ണത്തിന് ആനുപാതികമായി ഉൾക്കൊള്ളാൻ കഴിയുന്നവരുടെ എണ്ണം സ്ഥാപന ഉടമ പ്രദർശിപ്പിക്കേണ്ടതാണ് .

Testing
————-

എല്ലാ തദ്ദേശ സ്ഥാപനങ്ങളും കൊവിഡ് കൺട്രോൾ റൂ പുനസ്ഥാപിച്ച് ആവശ്യമായ ജീവനക്കാരെ നിയമിക്കണം.

ജില്ലയിൽ ദിനംപ്രതി 10,000 ടെസ്റ്റ് ആണ് ലക്ഷൃമിടുന്നത്. തദ്ദേശ സ്ഥാപനങ്ങൾ ഇതിൻ്റെ എകീകരണം നടത്തണം .

45 വയസിനു മുകളിൽ പ്രായമായ എല്ലാവരും വാക്സിനേഷൻ വിധേയമാക്കേണ്ടതാണ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News