ലോകായുക്ത റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ ടി ജലീല്‍ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലോകായുക്ത റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ ടി ജലീല്‍ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി കെ ടി അദീബിനെ നിയമിച്ചതിനെതിരെയുള്ള ലോകായുക്ത റിപ്പോര്‍ട്ട് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

നിയമപരമായ അന്വേഷണം നടത്താതെയും, നടപടി ക്രമങ്ങൾ പാലിക്കാതെയും , വസ്തുതകൾ പരിശോധിക്കാതെയാണ്
ലോകായുക്ത റിപ്പോർട്ട് തയ്യാറാക്കിയതെന്നും ഹർജിയിലുണ്ട് .

വിജിലൻസും ഹൈക്കോടതിയും തള്ളിയ ആരോപണമാണ് ഒരു അന്വേഷണവും നടത്താതെ ലോകായുക്ത ശരിവെച്ചത് എന്നും ജലീൽ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇന്നലെ സമർപ്പിച്ച ഹർജിയിൽ കോടതി ഇന്ന് വാദം കേൾക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here