തര്‍ക്കത്തിനിടെ പ്രവാസി ഇന്ത്യക്കാരനെ സുഹൃത്ത് കുത്തിക്കൊന്നു

തര്‍ക്കത്തിനിടെ പ്രവാസി ഇന്ത്യക്കാരനെ സുഹൃത്ത് കുത്തിക്കൊന്നു. കുവൈത്തിലെ അഹ്മദിയിലാണ് സംഭവമുണ്ടായത്.

ജോലി സ്ഥലത്തുവെച്ചുണ്ടായ തര്‍ക്കത്തിനിടെ സുഹൃത്ത് നെഞ്ചില്‍ കുത്തുകയായിരുന്നു.

സംഭവസ്ഥലത്ത് വെച്ചുതന്നെ മരണവും സംഭവിച്ചിരുന്നു. ശാസ്ത്രീയ പരിശോധനയ്ക്കായി മൃതദേഹം ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിന് കൈമാറി.

ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ്, പാരാമെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു.

സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News