ലോകായുക്ത റിപ്പോര്‍ട്ട് ചോദ്യം ചെയ്തുകൊണ്ടുള്ള കെടി ജലീലിന്‍റെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

ലോകായുക്ത റിപ്പോർട്ട് ചോദ്യം ചെയ്ത് ഡോ.കെ .ടി.ജലീൽ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. റിപ്പോർട്ടിലെ തുടർ നടപ്പടികൾ തടയണമെന്ന ജലീലിൻ്റെ ആവശ്യത്തിന്മേലാണ് ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, കെ ബാബു എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് വിധി പറയുക.

അന്വേഷണം നടത്താതെയും, നടപടി ക്രമങ്ങൾ പൂർത്തിയാക്കാതെയുമാണ് ലോകായുക്ത അന്തിമറിപ്പോർട്ട് സമർപ്പിച്ചതെന്ന് ജലീൽ വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. ലോകായുക്തയുടെ നടപടി നിയമവിരുദ്ധമാണെന്നും, ജലീലിന് വാദം പറയാൻ അവസരം ലഭിച്ചില്ലെന്നും സർക്കാരും കോടതിയെ അറിയിച്ചിരുന്നു.

ലോകായുക്ത നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന ആരോപണം ശരിവക്കുന്ന രേഖകൾ പുറത്തു വന്നിരുന്നു. ലോകായുക്ത റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ ധാർമ്മികതയുടെ പേരിൽ കെ ടി ജലീൽ മന്ത്രിസ്ഥാനം രാജിവച്ചുവെങ്കിലും, ഹൈക്കോടതിയുടെ ഉത്തരവ് നിർണ്ണായകമാണ്.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്

കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News