രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ ആശങ്ക വര്‍ധിപ്പിച്ച് ബ്ലാക്ക് ഫംഗസ് ബാധ

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ് ബ്ലാക്ക് ഫംഗസ് ബാധ. മഹാരാഷ്ട്ര, ദില്ലി, കര്‍ണാടക, സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 2000 ത്തില്‍പരം ആളുകള്‍ക്കാണ് ഇതുവരെ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നതോടെ ബ്ലാക്ക് ഫംഗസ് പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്

കഴിഞ്ഞവര്‍ഷവും ഏതാനും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും കൊവിഡ് രണ്ടാം തരംഗത്തില്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ കാണുന്നുണ്ട്. മഹാരാഷ്ട്രയില്‍ രണ്ടായിരത്തില്‍പരം കേസുകളുണ്ട്. ദില്ലിയില്‍ 35 വീതം കേസുകള്‍ എയിംസിലും ഗംഗാറാം ആശുപത്രിയിലും മാത്രമായുണ്ട്.

കര്‍ണാടകയില്‍ 97 കേസുകളായി. ഉത്തരാഖണ്ഡ്, തെലങ്കാന, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഹരിയാന, ബിഹാര്‍ എന്നിവിടങ്ങളിലും ബ്ലാക്ക് ഫംഗസ് കേസുകളില്‍ വര്‍ധനയുണ്ട്. കൃത്യ സമയത്തു കണ്ടെത്തി ചികിത്സിച്ചാല്‍ പരിഹരിക്കാവുന്നതാണ് ബ്ലാക്ക് ഫംഗസ് ബാധയെന്നു ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും മ്യൂകര്‍മൈകോസിസ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പരിശോധനകള്‍ ശക്തമാക്കണമന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ബ്ലാക്ക് ഫംഗസ് ബാധയെ പകര്‍ച്ചവ്യാധി നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News