ക്ലബ്ഹൗസ് എന്താണ് ? സമൂഹമാധ്യമങ്ങളില്‍ ട്രെന്റിംഗായ ആപ്ലിക്കേഷന്റെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാം…

കഴിഞ്ഞ മൂന്ന് മാസമായി സോഷ്യല്‍ മീഡിയയിലെ ട്രെന്റിംഗായി പദമാണ് ക്ലബ്ഹൗസ്. എന്താണ് ക്ലബ്ഹൗസ്? എന്തിനാണ് ഇത് ഉപയോഗിക്കുന്നത്, ഇത്ര ജനപ്രീതി നേടാന്‍ ക്ലബ്ഹൗസില്‍ എന്താണുള്ളത്? എന്നൊക്കെ ആലോചിച്ച് തലപുകയുന്നവര്‍ക്ക് ആപ്പിനെ അറിയാം.

ഓഡിയോയിലൂടെ തത്സമയം ചാറ്റുചെയ്യാന്‍ കഴിയുന്ന ഒരു പ്ലാറ്റ്‌ഫോമാണ് ക്ലബ് ഹൗസ്. ഇപ്പോള്‍ ഈ ആപ്പിലേക്ക് മലയാളികളുടെ തള്ളിക്കയറ്റമാണ്. ക്ലബ്ഹൗസ് ഇന്റര്‍നെറ്റിലെ ആദ്യകാലത്തെ ചാറ്റ് റൂമുകള്‍ പോലെയാണ്.

പക്ഷേ, സന്ദേശവും ചാറ്റും എല്ലാം ഓഡിയോയിലൂടെ മാത്രമേ സാധിക്കൂ എന്ന് മാത്രം. ഈ സോഷ്യല്‍ മീഡിയ അപ്ലിക്കേഷനെ വേറിട്ടുനിര്‍ത്തുന്നത് അതിന്റെ മറ്റുള്ളവരെ ക്ഷണിക്കുന്ന അധവാ ഇന്‍വൈറ്റ് ചെയ്യാന്‍ സാധിക്കുന്ന സവിശേഷതയാണ്. ഇതുപയോഗിച്ച്, ഇതിനകം ചേര്‍ന്നതും നിലവില്‍ ഉപയോഗിക്കുന്നതുമായ മറ്റൊരു അംഗം നിങ്ങളെ ക്ഷണിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് ഈ അപ്ലിക്കേഷനില്‍ ചേരാനാകൂ.

ചുരുങ്ങിയ സമയത്തിനുള്ളില്‍ സിലിക്കണ്‍ വാലിയുടെ സോഷ്യല്‍ ഹോട്ട് സ്‌പോട്ടായി ഇത് പ്രശസ്തി നേടി. രണ്ട് ബേ ഏരിയ സംരംഭകരും സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുമായ പോള്‍ ഡേവിസണും രോഹന്‍ സേത്തും ചേര്‍ന്നാണ് ക്ലബ് ഹൗസ് സ്ഥാപിച്ചത്. മാതൃ കമ്പനിയായ ആല്‍ഫ എക്‌സ്‌പ്ലോറേഷന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ക്ലബ്ഹൗസ്.

ആപ്പില്‍ ഓരോ റൂമുകളും വ്യത്യസ്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഇടങ്ങളാണ്. എല്ലാ റൂമുകളിലും ആരെങ്കിലും ഒക്കെ സംസാരിക്കാന്‍ ഉണ്ടാകും. നമ്മള്‍ക്ക് വേണമെങ്കില്‍ ആ മുറിയില്‍ കയറാം. അവര്‍ പറയുന്നതു കേട്ടുകൊണ്ട് എത്ര നേരം വേണമെങ്കിലും ഇരിക്കാം.
ഇനി നിങ്ങള്‍ക്ക് ഒന്ന് സംസാരിക്കണം എന്ന് ആഗ്രഹം തോന്നിയാല്‍ കൈ പൊക്കി കാണിക്കാനും സംവിധാനമുണ്ട് . ആപ്പില്‍ അതൊരു ബട്ടന്‍ ആണ്.

നമ്മള്‍ കൈ പൊക്കിയാല്‍ പരിപാടി നടത്തിപ്പുകാരായ മോഡറേറ്റര്‍മാര്‍ നമ്മളെ നിരീക്ഷിച്ച ശേഷം സ്റ്റേജിലേക്ക് വിളിക്കും. ആപ്പില്‍ സ്പീക്കര്‍ പാനല്‍ എന്ന് പറയും. തുടര്‍ന്ന് നമ്മുടെ അവസരം വരുമ്പോള്‍ മൈക് നമ്മള്‍ക്ക് തരികയും സംസാരിക്കാന്‍ കഴിയുകയും ചെയ്യും. ആപ്പില്‍ നമ്മുടെ മൈക് ഓണ്‍ ആക്കാനും ഓഫ് ആകാനും ബട്ടന്‍ ഉണ്ട്.

ഇനി നമ്മള്‍ നന്നായി സംസാരിച്ചാല്‍ കേട്ടോണ്ട് ഇരിക്കുന്നവര്‍ക്ക് നമ്മളെ ഫോളോ ചെയ്യാനും കഴിയും. നമ്മള്‍ക്കും ഇതുപോലെ ആ മുറിയില്‍ ഉള്ള ആരെ വേണമെങ്കിലും ഫോളോ ചെയ്യാം. അങ്ങനെ ചെയ്താല്‍ അവര്‍ ഇനി പങ്കെടുക്കുന്ന പരിപാടികളുടെ എല്ലാം ഒരു നോട്ടിഫിക്കേഷന്‍ നമ്മള്‍ക്കും ലഭിക്കും.

ഇനിയിപ്പോ ഒരു റൂമില്‍ കയറി പരിപാടി ഇഷ്ടപ്പെട്ടില്ലെങ്കില്‍ അപ്പോ തന്നെ ആരും അറിയാതെ ഇറങ്ങി പോകാം. ഇനി ഇതില്‍ എന്താണ് പുതുമ എന്ന് ചോദിച്ചാല്‍ നമ്മള്‍ ഈ ആപ്പില്‍ കയറുമ്പോള്‍ തന്നെ നമ്മളുടെ ഇഷ്ടങ്ങള്‍ എല്ലാം എന്താണെന്ന് അന്വേഷിച്ചു അറിയുകയും, ആ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ആണ് ഓരോ റൂമുകള്‍ നമ്മളെ കാണിച്ചു തരികയും ചെയുന്നത്.

നമ്മള്‍ക്ക് ഇഷ്ടപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സ്ഥലങ്ങളിലേക്കാണ് നമ്മളെ ആപ്പ് കൂട്ടിക്കൊണ്ട് പോകുന്നത്. ഇഷ്ടപെട്ട വിഷയങ്ങള്‍ ആയതുകൊണ്ട് സമയം പോകുന്നത് അറിയുകയേ ഇല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News