കൊയിലാണ്ടിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സംശയം

കൊയിലാണ്ടിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി. പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുത്താമ്പി സ്വദേശിയ ഹനീഫയെ ആണ് തട്ടികൊണ്ടുപോയത്.

കൊയിലാണ്ടിയില്‍ വെച്ച് തട്ടിക്കൊണ്ട് പോയെങ്കിലും പിന്നീട് കോഴിക്കോട് കുന്ദമംഗലത്ത് പുലര്‍ച്ചെ ഇറക്കിവിടുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് ഹനീഫ നാട്ടില്‍ എത്തിയത്.

അഷ്റഫിനെതിരെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കേസ് നിലനിന്നിരുന്നു. അതേസമയം നേരത്തെ പ്രവാസിയായ അഷ്റഫിനെ തട്ടികൊണ്ടുപോയ അതേ സംഘമാണ് ഇതിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News