പ്രമേഹം ക്യാന്‍സറിന് കാരണമാകുമ്പോള്‍… കരുതിയിരിക്കുക

മനുഷ്യ ജീവനുതന്നെ അപകടമുയര്‍ത്തുന്ന രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ആണ് ഇന്‍സുലിന്‍. പാന്‍ക്രിയാസ് ഗ്രന്ഥിയാണ് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നത്.

ഗ്രന്ഥി ശരീരത്തിനാവശ്യമായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കില്‍ ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാതെ വരുകയോ ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം എന്ന് വിളിക്കുന്നത്.

കുറച്ചുകൂടി ലളിതമാക്കിയാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയിരിക്കുന്ന അവസ്ഥയാണ് പ്രമേഹം. ലോകമാകമാനം പ്രമേഹത്തിനെതിരെയുള്ള പോരാട്ടം ശക്തമാവുകയാണ്. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ഏറ്റവും കൂടുതല്‍ പ്രമേഹബാധിതര്‍ ഉള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഇതില്‍ത്തന്നെ പ്രമേഹബാധിതരില്‍ ഏറെയും സ്ത്രീകളാണ് എന്നതാണ് വാസ്തവം.

പ്രമേഹം പെട്ടെന്നു വരുന്നത് പാന്‍ക്രിയാറ്റിക് ക്യാന്‍സറിന്റെ ഒരു പ്രത്യേക ലക്ഷണമാണെന്നു പറയാം. ഇന്‍സുലിന്‍ ഉല്‍പാദിപ്പിയ്ക്കുന്നത് പാന്‍ക്രിയാസാണ്. ക്യാന്‍സര്‍ ബാധിച്ചാല്‍ ഇത് ഇന്‍സുലിന്‍ ഉല്‍പാദനത്തെ തടസപ്പെടുത്തും. ഇത് ക്യാന്‍സര്‍ ബാധയ്ക്കു കാരണമാകും. സാധാരണ പ്രമേഹത്തിന്റെ എല്ലാ ലക്ഷണങ്ങളും പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ കാരണമുണ്ടാകുന്ന പ്രമേഹത്തിനുമുണ്ടാകും. പെട്ടെന്നു തന്നെ ഡയബെറ്റിസ് വരികയാണെങ്കില്‍ ഇതും ഒരു കാരണമായി എടുക്കാവുന്നതാണ്.

ജീവിത ശൈലിയില്‍ മാറ്റം വരുത്തിയാല്‍ പ്രമേഹത്തെ ഒരു പരിധിവരെ പ്രതിരോധിക്കാം എന്നതാണ് വാസ്തവം. കൊഴുപ്പുകൂടിയ ഭക്ഷണം, ശീതളപാനീയങ്ങള്‍, ഫാസ്റ്റ്ഫുഡ്, മധുരപലഹാരങ്ങള്‍ ഇത് കഴിയുന്നത്ര ഒഴിവാക്കുകയെന്നതാണ് ആദ്യ പാഠം.

വ്യായാമം ചെയ്യുക മാനസിക പിരിമുറുക്കമൊഴിവാക്കുക എന്നിവയാണ് രണ്ടാമത്തെ പാഠം. കഴിക്കുന്ന ഭക്ഷണവും ശരീരാധ്വാനവും തമ്മിലുള്ള അനുപാതം നിലനിര്‍ത്താന്‍ സാധിച്ചാല്‍ പ്രമേഹത്തിന്റെ പിടിയില്‍നിന്നും ഒരു പരിധിവരെ രക്ഷപെടാന്‍ സാധിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here