
ആശാ പ്രവർത്തകരുടെ സമരത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി. കേരളത്തിൽ കോൺഗ്രസ് ബിജെപിക്കൊപ്പം കൈകോർക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് കോൺഗ്രസ് ശ്രമമെനന്നും രാജ്യസഭയിൽ അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിനെതിരെ ദില്ലിയിൽ സമരം ചെയ്യാൻ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്ക് കഴിയുമോ എന്നും ജോൺ ബ്രിട്ടാസ് എം പി ചോദിച്ചു.
ALSO READ; കോർപ്പറേറ്റ് കിട്ടാക്കടം: പത്ത് വർഷത്തിനിടെ മോദി സർക്കാർ എഴുതിത്തള്ളിയത് 8.26 ലക്ഷം കോടി
അതേസമയം കഴിഞ്ഞ 5 വർഷത്തിനിടെ കേരളത്തിന്റെ നികുതി വിഹിതത്തിലുണ്ടായത് ഗണ്യമായ കുറവ്. രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ധനകാര്യമന്ത്രാലത്തിന്റെ വെളിപ്പെടുത്തൽ.
സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം സംബന്ധിച്ച് രാജ്യസഭയിൽ ഡോക്ടർ ജോൺ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ നികുതി വിഹിതത്തിൽ ഗണ്യമായ കുറവുണ്ടായതായി കേന്ദ്ര ധനമന്ത്രാലയം വെളിപ്പെടുത്തിയത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഓരോ സംസ്ഥാന ങ്ങളുടെയും നികുതി വിഹിതത്തിന്റെ ശതമാനം തിരിച്ചുള്ള കണക്കുകൾ പരിശോധിച്ചാൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നികുതി വിഹിതത്തിലുണ്ടായത് വൻ വർധനയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here