
ചായപ്രേമികൾ പലതരമാണ്. എപ്പോൾ ചായ കിട്ടിയാലും കുടിക്കുന്നവരുണ്ട്, ചിലർക്ക് ചായ കുടിച്ചില്ലെങ്കിൽ അന്നത്തെ ദിവസംതന്നെ പോക്കാണ്. ചൂട് ചായ ഇഷ്ടപ്പെടുന്നവരും ചൂടാറി തണുത്ത ചായ ഇഷ്ടപ്പെടുന്നവരുമുണ്ട്. കാപ്പി ഇഷ്ടപ്പെടുന്നവരും കുറവല്ല. പറഞ്ഞുവരുന്നത് ഈ ചായപ്രേമികളെ കുറിച്ചല്ല, ചൂട് ചായയും കാപ്പിയുമൊക്കെ ഒഴിക്കുന്ന ‘പേപ്പർ കപ്പുക’ളെ കുറിച്ചാണ്. പേപ്പര്‍ കപ്പിലാണ് നിങ്ങൾ ചായയും കാപ്പിയുമൊക്കെ കുടിക്കുന്നതെങ്കിൽ അറിഞ്ഞോളൂ, കാത്തിരിക്കുന്നത് അപകടമാണ്.
പ്ലാസ്റ്റിക് കപ്പുകളെ അപേക്ഷിച്ച് പേപ്പർ കപ്പുകൾ സുരക്ഷിതമാണെന്നാണ് മിക്കവരുടെയും ധാരണ. ഭാരക്കുറവും ഉപയോഗിക്കാന്‍ സൗകര്യപ്രദവും ഒപ്പം പരിസ്ഥിതി സൗഹൃദവുമായതിനാൽ വ്യാപകമായി പേപ്പർ കപ്പുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ മിക്ക ഡിസ്‌പോസിബിള്‍ പേപ്പര്‍ കപ്പുകളിലും പ്ലാസ്റ്റിക്കിന്റെ നേര്‍ത്ത പാളിയുണ്ടെന്ന് അറിയാമോ?
Also Read: ‘Fox Eyes’നായി ശസ്ത്രക്രിയ നടത്തി, പിന്നാലെ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് ദാരുണാന്ത്യം
ചോര്‍ച്ച തടയാനും വെള്ളം കയറാതിരിക്കുന്നതിനുമായാണ് ഇത്തരത്തിൽ പ്ലാസ്റ്റിക്കിന്റെ ആവരണം നൽകിയിരിക്കുന്നത്. ചൂട് പാനിയങ്ങള്‍ ഇത്തരം പേപ്പര്‍ കപ്പുകളില്‍ ഒഴിക്കുമ്പോള്‍ ഈ പ്ലാസ്റ്റിക് അതിലേക്ക് ഒഴുകിയിറങ്ങും. ഇതിലെ മൈക്രോപ്ലാസ്റ്റിക് ശരീരത്തിലെത്തുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. പേപ്പര്‍ കപ്പുകളില്‍ കുടിക്കുന്ന ഓരോ കപ്പ് കാപ്പിയും ചായയും ശരീരത്തില്‍ പ്ലാസ്റ്റിക് അടിഞ്ഞുകൂടാന്‍ കാരണമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
Also Read: ഫോമോയ്ക്ക് ശേഷം ചർച്ചയായി ഫോഫോ ; അറിയാം ഫോഫോയെക്കുറിച്ച്
ഒരിക്കല്‍ അകത്തുചെല്ലുന്ന മൈക്രോ പ്ലാസ്റ്റിക് ദഹനവ്യവസ്ഥയിലൂടെ കടന്നുപോവുക മാത്രമല്ല, രക്തപ്രവാഹത്തിലൂടെ പ്രവേശിച്ച് ഹോര്‍മോണുകള്‍ ഉണ്ടാക്കുകയും പുറത്തുവിടുകയും ചെയ്യുന്ന എന്‍ഡോക്രെയിന്‍ സിസ്റ്റത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ തകിടംമറിക്കും, അതുവഴി പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. കുടലില്‍ നീര്‍വീക്കം ഉണ്ടാക്കാനും മൈക്രോപ്ലാസ്റ്റിക് കാരണമാകും. ഇനി പേപ്പർ കപ്പിൽ ചൂട് ചായയും കാപ്പിയും മറ്റ് പാനീയങ്ങളും കുടിക്കുന്നതിന് മുന്നേ ഇക്കാര്യങ്ങളൊക്കെ ഓർക്കാൻ മറക്കണ്ട.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

