‘കോണ്‍ഗ്രസ് വർഗീയ ശക്തികളുടെ പിടിയില്‍’: എസ് ജയമോഹൻ

s jayamohan

വർഗീയ ശക്തികളുടെ പിടിയിലാണ് കോൺഗ്രസെന്ന് സിപിഐഎം ജില്ലാ അക്ടിംഗ് സെക്രട്ടറി എസ് ജയമോഹൻ. സീറ്റ് നേടാൻ വേണ്ടി കോൺഗ്രസ്, ബിജെപിയുമായും എസ്ഡിപിഐയുമായും കൂട്ടുകെട്ടുണ്ടാക്കി. കൊല്ലം കോർപ്പറേഷനിൽ മേയർ തെരഞ്ഞെടുപ്പിൽ അവിശുദ്ധ കൂട്ടുകെട്ട് വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു.

SDPI അംഗം മേയർ തെരഞ്ഞെടുപ്പിൽ UDFന് വോട്ട് ചെയ്തു. ആദ്യ റൗണ്ടിൽ വോട്ട് ചെയ്തു. രണ്ടാം റൗണ്ടിൽ വിട്ടു നിന്നു. കൊല്ലം ചാത്തിനാംകുളത്ത് UDFലെ ആർ.എസ്.പി സ്ഥാനാർത്ഥി നാലാം സ്ഥാനത്തേക്ക് എങ്ങനെ പോയെന്ന് ആർ.എസ്.പി നേതാക്കൾ വ്യക്തമാക്കണം. കൊല്ലം ജില്ലയിൽ വിവിധ 60 സീറ്റുകളിൽ കോൺഗ്രസ് ബി.ജെ.പി, എസ്.ഡി.പി.ഐ വർഗീയ കൂട്ടുകെട്ടുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: ‘വി വി രാജേഷിനെ മുഖ്യമന്ത്രി വിളിച്ച് അഭിനന്ദനം അറിയിച്ചുവെന്ന വാർത്ത വസ്തുത വിരുദ്ധം’; വാർത്താ കുറിപ്പിറക്കി മുഖ്യമന്ത്രിയുടെ ഓഫീസ്

ബഹുജനങ്ങളെ അണിനിരത്തി സി പി ഐ എം വിശദീകരണ യോഗം നടത്തും. UDF പൗര സ്വീകരണ യോഗത്തിൽ വർഗ്ഗീയ വാദിയായ എസ്.ഡി.പി.ഐ. പങ്കെടുക്കുന്നതിനാൽ LDF പങ്കെടുക്കില്ല. പാർട്ടിയെ ദുർബലപ്പെടുത്താൻ തെറ്റായ വാർത്തകൾ നൽകിയത് തിരുത്തണം. ഇങ്ങനെ പോയാൽ LDF കൊല്ലത്ത് പൂജ്യത്തിൽ എത്തുമെന്ന് എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞുവെന്നത് വ്യാജ വാർത്ത. കണ്ണൂർ കഴിഞ്ഞാൽ കൊല്ലം ജില്ലയിൽ 42% വോട്ട് നേടി കേരളത്തിൽ രണ്ടാം സ്ഥാനത്ത് LDF എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News