നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യ: പ്രതിയായ ജോസ് ഫ്രാങ്ക്ളിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി നേതാക്കൾ

neyyattinkara-lady-death-jose-franklin-dcc

നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യയില്‍ പ്രതിയായ ജോസ് ഫ്രാങ്ക്ളിനെ പാർട്ടിയിൽ തിരിച്ചെടുക്കാൻ നീക്കം. ഡിസിസി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്കിളിനെ തിരിച്ചെടുക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. ഇത് സംബന്ധിച്ച് കെപിസിസി നേതൃത്വത്തിന് നേതാക്കൾ കത്ത് നൽകി.

ജില്ലയിലെ രണ്ട് നേതാക്കൾ സണ്ണി ജോസഫിനെ കണ്ടു. വി ഡി സതീശനോടും നേതാക്കൾ ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡൻ്റും മണ്ഡലം പ്രസിഡൻ്റും നേതൃത്വത്തിന് കത്ത് നൽകി. എംസി സെൽവരാജും എസ് ജെ അനീഷുമാണ് കത്ത് നൽകിയത്. എംസി സെൽവരാജ് ബ്ലോക്ക് പ്രസിഡൻ്റാണ്.

ALSO READ: ‘സിഎം വിത്ത് മി സിറ്റിസൺ കണക്ട് സെ‍ൻ്ററി’ലേക്ക് ഒരൊറ്റ ഫോണ്‍ കോള്‍: പിന്നാലെ അക്കൗണ്ടിലേക്കെത്തിയത് മുടങ്ങിക്കിടന്ന 12 വർഷത്തെ പെൻഷൻ തുക

ജില്ലയിലെ രണ്ട് പ്രധാന നേതാക്കളാണ് ജോസിനായി സമ്മർദ്ദം ചെലുത്തുന്നത്. ഇതിനെതിരെ ജില്ലയിലെ കോൺഗ്രസിൽ പ്രതിഷേധം പുകയുന്നുണ്ട്. നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യയിൽ പ്രതിയാണ് ജോസ് ഫ്രാങ്ക്ലിൻ. ആത്മഹത്യയ്ക്ക് പിന്നാലെ യുവതിയുടെ കുറിപ്പും പുറത്തുവന്നിരുന്നു. തന്നെ ലൈംഗികമായി ജോസ് ഫ്രാങ്ക്ളിൻ ഉപദ്രവിച്ചുവെന്ന് ആത്മഹത്യക്കുറിപ്പില്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News