മാത്യു കുഴൽനാടന് സുപ്രീം കോടതിയിൽ തിരിച്ചടി. CMRL -എക്‌സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
രാഷ്ട്രീയ തർക്കങ്ങൾക്ക് കോടതിയെ വേദി ആക്കരുത് എന്നും അത്തരം കാര്യങ്ങൾ കോടതിക്ക് പുറത്ത് മതിയെന്നും സുപ്രീം കോടതിയുടെ വിമർശനം.
ALSO READ: കേരളത്തില്‍ തൊഴിലാളികള്‍ സംരക്ഷിക്കപ്പെടുന്നു, കേന്ദ്രം അര്‍ഹതപ്പെട്ട ഒരു വിഹിതവും തരാതെ കേരളത്തെ ക്രൂശിക്കുന്നു: എളമരം കരീം
അതേസമയം അതേസമയം വലിയ തിരിച്ചടിയേറ്റിട്ടും മാത്യു കുഴല്‍നാടന്‍ ന്യായീകരങ്ങളുമായി രംഗത്തെത്തി. ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് ഹര്‍ജി തള്ളിയതെന്നാണ് മാത്യു കുഴല്‍നാടന്‍ ന്യായീകരിക്കുന്നത്. അതേ സമയം രാഷ്ട്രീയ പോരാട്ടം തുടരുമെന്നും ഹര്‍ജി തള്ളിയതില്‍ തനിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ട്ായാലും കുഴപ്പമില്ല. നിയമത്തിന് പുറത്ത് ജനങ്ങൾക്ക് മുന്നില്‍ ഒരു നീതിയുണ്ടെന്നുമാണ് മാത്യു കുഴല്‍നാടന്റെ ന്യായീകരണം.
വിജിലന്‍സ് അന്വേഷണം നിരസിച്ച കേരളാ ഹൈക്കോടതി ഉത്തരവിനെതിരെയാണ് മാത്യു കുഴല്‍നാടന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ചീഫ് ജസ്റ്റിസ് ബി. ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

