പാലക്കാടിന് ഇനി കലാസ്വാദനത്തിന്റെ നാളുകൾ; സ്വരലയയുടെ 25-ാമത് ദേശീയ നൃത്ത സംഗീതോത്സവം ‘സമന്വയ’ത്തിന് ഇന്ന് തുടക്കമാകും

Swaralaya Samanyayam 2025

നെല്ലറയുടെ നാട്ടിൽ ഇനിയുള്ള 11 ദിവസം കലാസ്വാദനത്തിന്റെ നാളുകൾ. സ്വരലയയുടെ 25-ാമത് ദേശീയ നൃത്ത സംഗീതോത്സവം ഇന്ന് തുടങ്ങും.

സ്വരലയ സമന്വയം 2025 എന്ന പേരിൽ 11 ദിവസങ്ങളിലായി പാലക്കാട് രാപ്പാടി ഓഡിറ്റോറിയത്തിലാണ് പരിപാടി. ഇന്ന് വൈകീട്ട് 5.30-ന് മന്ത്രി എം ബി രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് ശേഷം രാത്രി ഏഴിന് ഡോ. എൽ. ശങ്കറിന്റെ വയലിൻ കച്ചേരിയോടെയാണ് കലാപരിപാടികളുടെ തുടക്കം.

ALSO READ: ‘ബഹുസ്വരതയിലും സമത്വത്തിലും ഭരണഘടനാ മൂല്യങ്ങളിലും അധിഷ്‌ഠിതമായ ഇന്ത്യ എന്ന ആശയത്തിനായുള്ള പോരാട്ടത്തിൽ സാംസ്‌കാരിക ലോകം മുന്നിട്ടിറങ്ങണം’: മുഖ്യമന്ത്രി

25-ന് വൈകീട്ട് 5.30-ന് ക്രിസ്‌മസ് ആഘോഷം മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. സ്വരലയ കലാമണ്ഡലം രാമൻകുട്ടി നായർ പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി 28-ന് സമ്മാനിക്കും. 29ന്‌ കലാമണ്ഡലം വിജയ ജയരാജ്‌ പുരസ്‌കാരം സതീഷ്‌ ബാബുവിന്‌ മന്ത്രി പി എ മുഹമ്മദ് റിയാസും സമ്മാനിക്കും. 31-ന് വൈകീട്ട് 5.30-ന് സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News