നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം സ്വരാജിന് ഉജ്വല വിജയമുണ്ടാകുമെന്ന് എ എ റഹീം എം പി. ഡിവൈഎഫ്ഐ പ്രവർത്തകർക്കൊപ്പം വീടുകയറി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്നു എ എ റഹീം എംപി.
നിലമ്പൂർ നഗരസഭയിലെ വീടുകൾ കയറിയായിരുന്നു പ്രചാരണം. ഡിവൈഎഫ്ഐ പ്രവർത്തകരോടൊപ്പം വീടുകൾ കയറി വോട്ട് ചോദിച്ചു. കേരളത്തിലെ ഇടതു സർക്കാരിൻറെ വികസന നേട്ടങ്ങൾ എന്തെല്ലാമാണെന്നും പങ്കുവച്ചു. മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് എം സ്വരാജിന് ലഭിക്കുമെന്നും. തെരഞ്ഞെടുപ്പിൽ എം സ്വരാജിന് വിജയമുണ്ടാകും എന്നും എ എ റഹീം എംപി പറഞ്ഞു.
ഡിവൈഎഫ്ഐ പ്രവർത്തകർ മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ ചെറു സംഘങ്ങളായി വീടുകൾ കയറി വോട്ടു തേടി.
Also Read: ആ പഴയ മാർത്തോമ കാലം ഒരിക്കൽ കൂടി അനുഭവിച്ച് എം സ്വരാജ്
ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് യുഡിഎഫ് ആണെങ്കിലും, എൽഡിഎഫിന്റെ സ്ഥാനാർഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചതോടെ മണ്ഡലത്തിൽ അപ്രസക്തമായ അവസ്ഥയിലാണ് മറ്റു സ്ഥാനാർഥികൾ. എൽഡിഎഫ് സർക്കാർ ഒമ്പതുവർഷത്തിനകം 1800 കോടി രൂപയുടെ വികസനപദ്ധതികകളാണ് നിലമ്പൂർ മണ്ഡലത്തിൽ നടപ്പാക്കിയത്. വികസന പ്രവർത്തനങ്ങൾ നൽകുന്ന ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

