അധികാരം കിട്ടിയാൽ യുഡിഎഫ് ക്ഷേമപെൻഷനുകൾ നിർത്തലാക്കും, അതിന്റെ സൂചനയാണ് കോൺ​ഗ്രസ് നൽകുന്നത്: എം വി ​ഗോവിന്ദൻ മാസ്റ്റർ

M V Govindan Master - criticizes-vd-satheesan-savarkar-photo-issue

കോൺ​ഗ്രസിന്റെ നവഉദാരവാദ യുക്തിയുടെ അടിസ്ഥാനത്തിലുള്ളതാണ് കോൺ​ഗ്രസിന്റെ ക്ഷേമപെൻഷനെതിരെയുള്ള പ്രസ്താവനയെന്ന് വ്യക്തമാക്കി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസ്റ്റർ. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോൺ​ഗ്രസിന്റെ ക്ഷേമപെൻഷൻ വിഷയത്തിലുള്ള നിലപാടിനെ പറ്റി എം വി ​ഗോവിന്ദൻ മാസ്റ്റർ പ്രതിപാദിച്ചത്.

ജനങ്ങൾക്ക് ഏറെ ആശ്വാസകരമായ ക്ഷേമപെൻഷൻ പദ്ധതിക്ക് എതിരാണ് തങ്ങളെന്ന പ്രഖ്യാപനമാണ് കോൺഗ്രസ് നേതാവ് നടത്തിയിരിക്കുന്നത്. യുഡിഎഫിന് അധികാരം ലഭിച്ചാൽ ക്ഷേമപെൻഷനുകൾ നിർത്തലാക്കുമെന്ന സൂചനയാണ് ഇതുവഴി കോൺഗ്രസ് നൽകിയിട്ടുള്ളത്. ക്ഷേമ പെൻഷനുകൾ ദേശീയ നഷ്ടമാണെന്നും കോർപറേറ്റ് സേവയാണ് അഭികാമ്യമെന്നുമുള്ള നവഉദാരവാദ യുക്തിയാണ് കോൺഗ്രസിനെ ഇപ്പോഴും ഭരിക്കുന്നത്.

Also Read: സ്വരാജിന്റെ സ്വത്ത് മാത്രം കാണുന്ന പ്രത്യേക തിമിരം ശ്രീജിത്ത് പണിക്കർക്ക്; അതിന് പിന്നാലെ പറക്കുന്ന കാക്കയായി ഗോപീകൃഷ്ണൻ

കോൺ​ഗ്രസിന്റെ ഈ നിലപാടിന് കൃത്യമായ മറുപടിയായിരിക്കും നിലമ്പൂരിലെ ജനങ്ങൾ നൽകുകയെന്നും. കോൺഗ്രസിന്റെ ജനവിരുദ്ധതയ്‌ക്കെതിരെ സമ്മതിദാനാവകാശം നിലമ്പൂരിലെ ജനങ്ങൾ വിനിയോഗിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ലേഖനത്തിൽ എം വി ​ഗോവിന്ദൻ മാസ്റ്റർ പറയുന്നു.

Also Read: മരത്തില്‍നിന്ന് വീണ് അരയ്ക്കുതാഴെ തളര്‍ന്നെങ്കിലും നിലമ്പൂരിലെ ആവേശച്ചൂടില്‍ കെ എസ് അലക്‌സാണ്ടര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News