
മോഷണക്കുറ്റം ആരോപിച്ച് പോലീസ് സ്റ്റേഷനിലെത്തിച്ച ദളിത് യുവതിയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത സംഭവത്തിൽ വകുപ്പ് തല അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും ഇത് സംബന്ധിച്ച് പോലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി ഒ ആർ കേളു മാധ്യമങ്ങളോട് പറഞ്ഞു.
യുവതി ജോലിക്ക് നിൽക്കുന്ന വീട്ടിൽ നിന്നും സ്വർണ്ണമാല മോഷണം പോയ പരാതിയിലാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തത്. എന്നാൽ ഇത് വ്യാജ പരാതിയായിരുന്നു. മാല വീട്ടിനകത്ത് നിന്ന് തന്നെ ലഭിക്കുകയും ചെയ്തിരുന്നു.
ALSO READ : കലാ – സാംസ്‌കാരിക പ്രവർത്തകരുമായി മുഖ്യമന്ത്രി സംവദിക്കുന്നു: ‘പരസ്‌പരം’ ഇന്ന് തൃശൂരിൽ
സംഭവത്തിൽ ആ സഹോദരിയെ അത്രയും സമയം എടുത്തുകൊണ്ട് ചോദ്യം ചെയ്തത് നടക്കാൻ പാടില്ലാത്ത കാര്യമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മന്ത്രി എന്ന നിലയിൽ വിഷയം നേരത്തെ തന്നെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്നും വകുപ്പ് തല അന്വേഷണം നടന്നു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: ‘മെസി കേരളത്തിലേക്ക് വരും, ഇപ്പോഴത്തേത് അനാവശ്യ വിവാദം’: മന്ത്രി വി അബ്ദുറഹിമാൻ
അതേസമയം ചൂരൽ മുണ്ടക്കൈ ദുരിതബാധിതരുടെ വാടക വൈകുന്നതുമായി ബന്ധപ്പെട്ട പരാതിയുമായി ബന്ധപ്പെട്ട് പ്രതിസന്ധി താൽക്കാലികമാണെന്നും അടുത്തമാസം മുതൽ കൃത്യമായി വാടക കൊടുത്തു തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

